twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രമേശ് പിഷാരടി സംവിധായകനാകുന്നു! നായകന്‍ ധര്‍മജന്‍ അല്ല, പിന്നെ ആരാണെന്ന് അറിയണോ?

    By Teresa John
    |

    Recommended Video

    രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു, കുഞ്ചാക്കോ നായകന്‍ | filmibeat Malayalam

    മലയാള സിനിമയില്‍ മികച്ച സംവിധായകന്മാരുടെ എണ്ണം കൂടി വരികയാണ്. നടന്‍ എന്ന വേഷം മാറ്റി സംവിധായകനായി തിളങ്ങി നില്‍ക്കുകയാണ് സൗബിന്‍ ഷാഹിര്‍. ഇതാ പിന്നാലെ മറ്റൊരു സംവിധായകന്‍ കൂടി വരുന്നു. പല വേദികളെയും ചിരിയുടെ ഉത്സവമാക്കി മാറ്റുന്ന നടനും അവതാരകനുമായ രമേഷ് പിഷാരടി സംവിധായകനാകാന്‍ പോവുകയാണ്.

    അച്ഛന് നാണക്കേടാവുമോ ഈ താരപുത്രന്‍! പ്രണവ് മോഹന്‍ലാല്‍ ഇത്രയും നാണം കുണുങ്ങിയോ? വീഡിയോ വൈറല്‍!!അച്ഛന് നാണക്കേടാവുമോ ഈ താരപുത്രന്‍! പ്രണവ് മോഹന്‍ലാല്‍ ഇത്രയും നാണം കുണുങ്ങിയോ? വീഡിയോ വൈറല്‍!!

    രമേഷ് പിഷാരടി ധര്‍മ്മജന്‍ ബോള്‍ഗാട്ടി കൂട്ടുകെട്ടാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരം. എന്നാല്‍ പിഷാരടി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയില്‍ നായകന്‍ ധര്‍മജന്‍ അല്ല, പിന്നെ ആരാണ്? പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പിഷാരടി ഫേസ്ബുക്കിലൂടെ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

     പഞ്ചവര്‍ണ തത്ത

    പഞ്ചവര്‍ണ തത്ത

    പഞ്ചവര്‍ണ തത്ത എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് രമേശ് പിഷാരടി സംവിധാനം ചെയ്യാന്‍ പോവുന്നത്. സപ്ത തരംഗ് സിനിമ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കാന്‍ പോവുന്നത് നടന്‍ മണിയന്‍പിള്ള രാജുവാണ്.

    പാട്ടുകള്‍

    പാട്ടുകള്‍

    പാട്ടുകള്‍ക്ക് പ്രധാന്യം കൊടുക്കുന്ന സിനിമയില്‍ മൂന്ന് ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് എം ജയചന്ദ്രനാണ്. കഥഗതിയെ പശ്ചാതല സംഗീതം കൊണ്ട് സമ്പന്നമാക്കുന്നത് ഔസേപ്പച്ചനാണ്. രസകരമായ ഒരു അവതരണ ഗാനം നല്‍കുന്നത് നാദിര്‍ഷയുമാണ്.

    നായകന്‍

    നായകന്‍

    ചിത്രത്തില്‍ നായിക അനുശ്രീയാണ്. ചിത്രത്തില്‍ രണ്ട് നായകന്മാരാണ് ഉള്ളത്. അഭിനയ ജീവിതം 20 വര്‍ഷത്തില്‍ കുഞ്ചാക്കോ ബോബന്‍. താരപൊലിമയുടെ 30-ാം വര്‍ഷത്തിലെത്തിയ ജയറാം വ്യത്യസ്ത വേഷ പകര്‍ച്ചയുമായി ചിത്രത്തിലെത്തുന്നത്.

     പുതുമുഖങ്ങള്‍

    പുതുമുഖങ്ങള്‍

    മുന്നണിയില്‍ ചിരിയുടെ വിരുന്നൊരുക്കാന്‍ സലീം കുമാറും ഒപ്പം നിരവധി താരങ്ങളുണ്ട്. ഒപ്പം മുപ്പതോളം പുതുമുഖ താരങ്ങളും പഞ്ചവര്‍ണ തത്തകളും ചിത്രത്തിലുണ്ടെന്നാണ് പിഷാരടി പറയുന്നത്.

    രചന, സംവിധാനം

    രചന, സംവിധാനം

    ഹരി പി നായരും രമേശ് പിഷാരടിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രമേശ് പിഷാരടിയാണ്.

    English summary
    Ramesh Pisharody become a Director
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X