twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കപ്പല് മുതലാളിക്ക് ശേഷം നായക വേഷങ്ങൾ ചെയ്യാത്തതിൽ കാരണം വ്യക്തമാക്കി രമേഷ് പിഷാരടി

    |

    സ്റ്റേജ് ഷോകളിൽ മിമിക്രി അവതരിപ്പിച്ച് തുടങ്ങി നടനായും സംവിധായകനായും കൊമേഡിയനായും അവതാരകനായും പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് രമേഷ് പിഷാരടി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവിലെ തകർപ്പൻ കോമഡികളിലൂടെയും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള കൗണ്ടറുകളിലൂടെയുമാണ് രമേഷ് പിഷാരടി പ്രേക്ഷകരുടെ കയ്യടി നേടി താരമായത്.

     ramesh pisharad

    'നസ്രാണി' എന്ന 2007ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രത്തിലുടെയാണ് രമേഷ് പിഷാരടി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. 2018ല്‍ ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പഞ്ചവര്‍ണതത്ത എന്ന സിനിമയിലൂടെ പിഷാരടി സംവിധാന രംഗത്തേക്കും അദ്ദേഹം കടന്നു. മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വന്‍ എന്ന ചിത്രത്തിന്റെ സംവിധാനവും രമേഷ് പിഷാരടിയാണ് നിർവഹിച്ചത്.

    2009 ല്‍ കപ്പല് മുതലാളി എന്ന് ചിത്രത്തിലെ നായക വേഷത്തിന് ശേഷം പിന്നീട് റിലീസായ സിനിമകളിലൊന്നും നായകനായി അഭിനയിക്കാത്തതിന്റെ കാരണം ഇപ്പോൾ താരം വെളിപ്പെടുത്തുകയാണ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രമേഷ് പിഷാരടി ഇതേപ്പറ്റി വെളിപ്പെടുത്തിയത്.

    "നായകന്റെ വേഷത്തില്‍ നിന്നും മാറി നില്‍ക്കാന്‍ രണ്ട് കാരണങ്ങളുണ്ട്. കുറച്ച് ഇടവേള ഞാനും, കുറച്ച് ഇടവേള നിര്‍മാതാക്കളും എടുത്തു. രണ്ടും കൂടിയായപ്പോള്‍ അത് ഒരു വലിയ ഇടവേളയായതാണ്. ആ സിനിമ വന്ന സമയത്ത് ഇപ്പോള്‍ വരുന്നത് പോലെ പുതിയ സിനിമകള്‍ വരാന്‍ അന്ന് സാമൂഹ്യ മാധ്യമങ്ങളോ, ഇത് കണ്ട് അഭിപ്രായങ്ങള്‍ പറയാനോ വേറെ ചുറ്റുപാടുകളില്ലായിരുന്നു.

    പിന്നീട് പല സിനിമകളിലും ഹീറോയായിട്ട് എന്നെ വിളിച്ചിരുന്നെങ്കിലും എന്നെ സംബന്ധിച്ചെടുത്തോളം ഞാന്‍ അന്ന് വേറെ ഒരു ബസ്സില്‍ കയറി കുറേ ദൂരം എത്തിയിട്ടുണ്ടായിരുന്നു. സ്റ്റേജ്, ടി.വി എന്നൊക്കെ പറയുന്ന ഒരു ഏരിയയില്‍ കുറേ ദൂരം എത്തി അതില്‍ നിന്നും സധൈര്യം ഇറങ്ങി വേറൊരു ഉറപ്പില്ലാത്ത ബസിലേക്ക് കയറാന്‍ അന്ന് എനിക്ക് ധൈര്യമില്ലായിരുന്നു.

    ഒന്നുകില്‍ എന്നെ വച്ച് ചെയ്യിച്ചെടുക്കാന്‍ പറ്റുന്ന ഒരു വലിയ സംവിധായകനും വലിയ ഒരു കമ്പനിയുടെ നല്ല പടവും വരണം. പല ചെറിയ പടങ്ങളും എനിക്ക് വന്നിരുന്നു. ആ സിനിമയ്ക്ക് വേണ്ടി ഞാന്‍ അത്രയും ദിവസങ്ങള്‍ മാറ്റി വച്ചാല്‍ എനിക്ക് അന്ന് സ്റ്റേജില്‍ നിന്നും ടി.വിയില്‍ നിന്നുമൊക്കെ കിട്ടുന്ന വരുമാനം ഇല്ലാതെ ആ സിനിമയ്ക്ക് വേണ്ടി നില്‍ക്കണം. അത് വീണ്ടും ആരും കാണാത്ത അവസ്ഥയുണ്ടായാല്‍ ഞാന്‍ വലിയ ദുരവസ്ഥയിലോട്ട് പോവും. അങ്ങനെയൊക്ക ആലോചിച്ചിരുന്നു," രമേഷ് പിഷാരടി പറഞ്ഞു.

    "പക്ഷേ നോ വേ ഔട്ട് എന്ന ഈ സിനിമ വന്നപ്പോള്‍, ഇതിലെ കഥയും കഥയുടെ വിവരണവും സംവിധായകന്റെ കാഴ്ചപ്പാടുമൊക്കെ കണ്ടപ്പോള്‍ ഇതിന് ഞാന്‍ നല്ല ഫിറ്റാണ്, ഓക്കെയാണെന്നും തോന്നി. ഈ സിനിമയില്‍ അവന്‍ എന്നെ കാസ്റ്റ് ചെയ്യുന്നതില്‍ തെറ്റില്ല എന്ന ബോധ്യമുള്ളത് കൊണ്ടുമാണ് ഈ സിനിമ ചെയ്തത്," രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.

    നടന്റെ കുപ്പായം അഴിച്ചുവെച്ച് ഒരു സംവിധായാകന്റെ വേഷമിടാൻ ഉണ്ടായ കാരണത്തെ പറ്റിയും രമേശ് പിഷാരടി വ്യക്തമാക്കി." ഞാൻ ചെയ്യുന്നത് ഒരു ക്രിയേറ്റിവ് ആയിട്ടുള്ള ജോലിയാണ്. ഞങ്ങൾ ചെയ്തിട്ടുള്ള എല്ലാ പെർഫോമെൻസുകളിലും ഞങ്ങൾ തന്നെ എഴുതുകയും കോർഡിനേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്, ഒരു നടൻ ഇപ്പോഴും ഡിപ്പെൻഡന്റ് ആണ് എന്നാൽ ഒരു സംവിധായകൻ അങ്ങനെയല്ല സ്വതന്ത്രനാണ്"

    ഇനി ഒരു നടനായി തുടരണമോ അതോ സംവിധായകൻ ആയി പ്രവർത്തിക്കാനാണോ താല്പര്യം എന്ന അവതാരകന്റെ ചോദ്യത്തിന് താൻ എല്ലാ ജോലിയും ചെയ്യുമെന്നും പുതിയതൊന്ന് ആഡോൺ ചെയ്യുമ്പോൾ പഴയത് കളയാറില്ലെന്നും വ്യക്തമാക്കി.

    "ഞാൻ ആദ്യമായി ചെയ്തുകൊണ്ടിരുന്ന സ്റ്റേജ് പരിപാടികൾ അവയുടെ എഴുത്ത്,.. ഞാൻ കഴിഞ്ഞ ഇലക്ഷനും പാട്ടെഴുതി ഇതൊക്കെ ഞാൻ പണ്ട് ചെയ്തിരുന്ന ജോലിയാണ് അതുപോലും ഞാൻ ഇപ്പോഴും ചെയ്യും. അതുകൊണ്ട് ഞാൻ ചെയ്തുകൊണ്ടിരുന്ന ജോലികൾ ഉപേക്ഷിച്ചല്ല പുതിയ ജോലികൾ ചെയ്യുന്നത്" രമേശ് പിഷാരടി കൂട്ടിച്ചേർത്തു.

    കോവിഡ് മൂലം ഒരു സാധാരണക്കാരന് ഉണ്ടാവുന്ന സാമ്പത്തിക പ്രേശ്നങ്ങളും തുടർന്ന് ആത്മഹത്യയുടെ വക്കിൽ വരെ അയാൾ എത്തേണ്ടി വരുന്നതിന്റെയും കഥയാണ് രമേശ് പിഷാരടി നയാകാനായി എത്തുന്ന "നോ വേ ഔട്ട്" എന്ന ചിത്രം പറയുന്നത്.

    Recommended Video

    No way out malayalam trailer launch | Filmibeat Malayalam

    നിധിന്‍ ദേവീദാസാണ് "നോ വേ ഔട്ട്" ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. റിമോ എന്റെര്‍ടേയ്ന്‍മന്റ്സിന്റെ ബാനറില്‍ എം.എസ് റിമോഷാണ് ചിത്രം നിര്‍മിക്കുന്നത്. ബേസില്‍ ജോസഫ്, രവീണ നായര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 17 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഏപ്രില്‍ 22ന് റിലീസ് ചെയ്യും.

    Read more about: ramesh pisharody
    English summary
    Ramesh Pisharody explains why he did not play the lead role after the Kappalu Muthalali.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X