ഈസ്റ്റർ ദിനത്തിൽ ഹോട്ടലാണെന്നു കരുതി ഹോട്ടലിൽ തന്നെ ചെന്ന് കയറി പിഷാരടി!! പിന്നെ സംഭവിച്ചത്...
സ്വാഭാവിക നർമ്മത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന താരമാണ് രമേഷ് പിഷാരടി. എങ്ങനെ ജനങ്ങളെ കയ്യിലെടുക്കാമെന്ന് പിഷാരടിയ്ക്ക് അറിയാം. സിനിമ താരം എന്നതിലുപരി സ്റ്റേജ് ഷോകളും ടെലിവിഷൻ പരിപാടികളുമാണ് താരത്തെ ജനങ്ങളിലേയ്ക്ക് അടിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് പിഷാരടി. ചെറിയ സംഭവങ്ങൾ പോലും നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈസ്റ്റർ ദിനത്തിലെ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്.

ഹോട്ടലിൽ ചായയ്ക്ക് മുന്നിൽ ഇരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഹോട്ടലാണെന്നു കരുതി ഹോട്ടലിൽ തന്നെ കയറിയ ഞാൻ "എന്തുണ്ട്" അപ്പോൾ കടക്കാരൻ "ഈസ്റ്ററാണ് ഒന്നുമില്ല" ശോഭ ചിരിക്കുന്നില്ലേ? എന്ന് ചിത്രത്തിനോടൊപ്പം പിഷാരടി കുറിച്ചു. താരത്തിന് പോസ്റ്റിനു ചുവട് ഈസ്റ്റർ ആശംസിച്ച് പ്രേക്ഷകർ എത്തിയിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമായ ഗാനഗന്ധർവന്റെ തയ്യാറെടുപ്പിലാണ് താരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരുന്നു. ചിത്രത്തിൽ മമ്മൂക്കയുടെ നായികയെ തേടിയുളള നടപ്പിലാണ് താരമിപ്പോൾ. പിഷാരാടി ആദ്യ സംവിധാനം ചെയ്ത ചിത്രമായിരുന്നു പഞ്ചവർണ്ണ തത്ത. കുഞ്ചാക്കോ ബോബൻ, ജയറാം, അനുശ്രീ എന്നിവരായിരുന്നു ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.


Click it and Unblock the Notifications