സായിപ്പിനെ പറ്റിച്ച് പിഷാരടി, കൂട്ടിന് ചാക്കോച്ചനും ജോജുവും പ്രിയയും, ചിത്രം വൈറൽ
സ്വരസിദ്ധമായ നർമ്മത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന താരമാണ് രമേഷ് പിഷാരടി. താരത്തിന്റെ ഷോകൾ പോലെയാണ് ഫേസ്ബുക്ക് പോസ്റ്റ്. പ്രേക്ഷകരെ നർമ്മത്തിന്റെ മറ്റൊരു തലത്തിലേയ്ക്ക് ഇവ കൂട്ടിക്കൊണ്ട് പോകാറുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് രമേഷ് പിഷാരടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

ആംസ്റ്റർഡാമിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ജോജു, ചാക്കേച്ചന്റെ ഭാര്യ പ്രിയ എന്നിവർ അടങ്ങുന്ന അഞ്ചംഗ സംഘത്തിന്റെ ചിത്രമാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും രസകരമായത് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷനും ഇവരുടെ കോസ്റ്റ്യൂമുമാണ്. ടീ ഷർട്ടും ജീൻസുമാണ് അഞ്ചംഗ സംഘത്തിന്റെ വേഷം. വെള്ള ടീ ഷർട്ടിൽ മലയാളത്തിലെ എവർഗ്രീൻ സിനിമ ഡയലോഗുകളായ ലേശം ഉളുപ്പ്, കേറിവാടാ മക്കളെ, ആരോട് പറയാൻ ആര് കേൾക്കാൻ തുടങ്ങിയ രസകരമായ സിനിമ ഡയലോഗുകൾ പ്രിന്റ് ചെയ്ത ടീ ഷർട്ടുകളാണ് ഇവർ ധരിച്ചിരിക്കുന്നത്. സായിപ്പിനോട് ഞാൻ പറഞ്ഞു, എല്ലാ മഹത് വചനങ്ങൾ ആണെന്ന് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആംസ്റ്റർഡാമിൽ നിന്നുളള കൂടുതൽ ചിത്രങ്ങൾ താരം നേരത്തെ പങ്കുവെച്ചിരുന്നു. വിമാനത്താവളത്തിൽ നിന്നുളള ചിത്രങ്ങൾ നേരത്തെ ജോജു പങ്കുവെച്ചിരുന്നു. ജീവിതത്തിൽ മികച്ച സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് പിഷാരടിയും, ചാക്കോച്ചനും ജോജുവും. സൗഹൃദത്തിലെ രസകരമായ നിമിഷങ്ങൾ താരങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്തായാലും പിഷാരടിയുടെ ആംസ്റ്റർഡാം ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications











