'ചെക്ക് കിട്ടിയ കാലം മറന്നു'! പിഷാരടിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. നടന്റെ തമാശകള്‍ മലയാളികളെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് പിഷാരടി. കൊറോണ ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട് നടന്‍. രമേഷ് പിഷാരടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഏന്ത് പറയുമ്പോഴും തമാശയുടെ മേമ്പൊടി ചാര്‍ത്തികൊണ്ടാണ് നടന്‍ അവതരിപ്പിക്കാറുളളത്.

ramesh pisharody,

രമേഷ് പിഷാരടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണയും ഒരു രസകരമായ പോസ്റ്റുമായാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്. പുതിയ ചിത്രത്തില്‍ സുഹൃത്തും തിരക്കഥാകൃത്തുമായ ഹരി പി നായര്‍ക്കൊപ്പം ചെസ്സ് കളിക്കുകയാണ് നടന്‍. ഈ ചിത്രത്തിന് രസകരമായ ഒരു ക്യാപ്ഷനാണ് പിഷു കുറിച്ചിരിക്കുന്നത്. ചെക്ക് കിട്ടിയ കാലം മറന്നു എന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.

രമേഷ് പിഷാരടിയുടെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി സഹപ്രവര്‍ത്തകരും ആരാധകരും രംഗത്തെത്തിയിരുന്നു. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ എറ്റവും അനുയോജ്യമായ ക്യാപ്ഷന്‍ എന്നാണ് അധികപേരും പറയുന്നത്. നവ്യാ നായര്‍, ഗീതു മോഹന്‍ദാസ്, സിത്താര കൃഷ്ണകുമാര്‍, ദീപ്തി വിധുപ്രതാപ്, രചന നാരായണന്‍ക്കുട്ടി തുടങ്ങിയ താരങ്ങളെല്ലാം കമന്റുകളുമായി എത്തിയിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് രമേഷ് പിഷാരടി. കൊറോണ കാലത്ത് നടന്റതായി വന്ന ചിത്രങ്ങളും പോസ്റ്റുകളും ശ്രദ്ധേയമായി മാറിയിരുന്നു.

നേരത്തെ കുട്ടികള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ചും രമേഷ് പിഷാരടി എത്തിയിരുന്നു. അന്ന് ഫോട്ടോയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ രമേഷ് പിഷാരടി കുറിച്ച അടിക്കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. പുറത്തിറങ്ങരുത് എന്നല്ലേ അച്ഛാ സര്‍ക്കാരിന് പറയാന്‍ പറ്റൂ. പുറത്ത് കയറരുത് എന്ന് പറയാന്‍ പറ്റില്ലല്ലോ എന്നാണ് മക്കള്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പം പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്

കൊറോണ സമയം ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് താരങ്ങള്‍ എത്തുന്നുണ്ട്. അപ്രതീക്ഷിതമായി കിട്ടിയ ഒഴിവു വേളകള്‍ ആസ്വദിക്കുകയാണ് എല്ലാവരും. കൊറോണ വ്യാപനത്തിനിടെ വീട്ടില്‍ തന്നെ ഇരിക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നത്. വൈറസ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ലോക് ഡൗണ്‍ വീണ്ടും മേയ് 3വരെ നീട്ടിയിരുന്നു. കൊറോണ ബോധവല്‍ക്കരണവുമായി മലയാളി താരങ്ങളും രംഗത്ത് എത്തുന്നുണ്ട്.

Read more about: ramesh pisharody coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X