twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇവിടെ ഇപ്പോള്‍ മനുഷ്യന്‍ മാനദണ്ഡമാവണം! ഈ പോരാട്ടത്തില്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാം! രമേഷ് പിഷാരടി

    By Midhun Raj
    |

    കൊറോണ പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനെ പിന്തുണയ്ക്കുകയാണ് ജനങ്ങള്‍. പുറത്ത് ഇറങ്ങരുതെന്നും വീട്ടില്‍ തന്നെ ഇരിക്കണമെന്നുമാണ് രാജ്യത്തെ എല്ലാ പൗരന്മാരോടും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുളളവരടക്കം ജനതാ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

    ramesh pisharody ,

    ഇതില്‍ നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. മനുഷ്യന്‍ മനുഷ്യനില്‍ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂര്‍വ്വ സാഹചര്യത്തെക്കുറിച്ച് പറയുകയാണ് പിഷാരടി. ഈ സമയത്ത് ജാതി, മതം, ദേശം, രാഷ്ട്രീയം ഇതിനുമെല്ലാം അപ്പുറം മനുഷ്യന്‍ മാനദണ്ഡമാവണം എന്ന് അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

    രമേഷ് പിഷാരടിയുടെ വാക്കുകളിലേക്ക്

    മനുഷ്യന്‍ മനുഷ്യനില്‍ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂര്‍വ സാഹചര്യം. അത് കൊണ്ട് തന്നെ മനസുകള്‍ തമ്മിലുളള അകലം ഈ അവസരത്തില്‍ കുറയണം. ജാതി, മതം, ദേശം, രാഷ്ട്രീയം, ഇതിനുമെല്ലാം അപ്പുറം മനുഷ്യന്‍ മാനദണ്ഡമാവണം. ലോക ജനതയോടൊപ്പം നമ്മളും അതിജീവനത്തിന്റെ പോരാട്ടത്തിലാണ്. പ്രതിരോധമാണ് പ്രതിവിധി. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, പോലീസ്, സൈനിക വിഭാഗങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍വോപരി സര്‍ക്കാരുകള്‍ അവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുവാന്‍ നമ്മുടെ സഹകരണം കൂടിയേ തീരു.

    ഡ്രസ് വാങ്ങിയാല്‍ പൈസ കൊടുക്കുന്നത് അച്ഛനും അമ്മയും! ബാക്കി മറുപടി കൊടുക്കേണ്ട ആവശ്യമില്ലെന്ന് സാനിയഡ്രസ് വാങ്ങിയാല്‍ പൈസ കൊടുക്കുന്നത് അച്ഛനും അമ്മയും! ബാക്കി മറുപടി കൊടുക്കേണ്ട ആവശ്യമില്ലെന്ന് സാനിയ

    മുന്‍പ് അനുഭവിച്ചോ പരിചയിച്ചോ ശീലമില്ലാത്ത ഒരു സാമൂഹിക സ്ഥിതി. നമ്മുടെ നാട്ടില്‍ ഇത് മൂന്നാം ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. അപകടകരമായ ഈ അവസ്ഥയില്‍ പൗര ബോധത്തോടെയുളള ഗൗരവമായ സമീപനം നാം ഓരോരുത്തരിലും നിന്നും ഉണ്ടാവണം. നിരുത്തരവാദിത്വപരമായ ചെറിയ ഒരു പെരുമാറ്റം പോലും നമുക്കും നമുക്ക് ചുറ്റുളളവര്‍ക്കും ദോഷമായി ഭാവിച്ചേക്കാം. സ്വയം സുരക്ഷിതരാവുക, അത് വഴി സമൂഹത്തെ സുരക്ഷിതമാക്കുക. രമേഷ് പിഷാരടി കുറിച്ചു. തന്റെ മുറിയിലെ ജനാലയില്‍ നിന്നും പുറത്തേക്ക് നോക്കി നില്‍ക്കുന്ന സ്വന്തം ഫോട്ടോയും പിഷാരടി കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

    കിട്ടിയത് രണ്ട് പഴവും ഒരു ഓറഞ്ചും, മരുന്നു പോലും ലഭിച്ചില്ല, വെളിപ്പെടുത്തലുമായി കനിക കപൂർകിട്ടിയത് രണ്ട് പഴവും ഒരു ഓറഞ്ചും, മരുന്നു പോലും ലഭിച്ചില്ല, വെളിപ്പെടുത്തലുമായി കനിക കപൂർ

    English summary
    ramesh pisharody posted about janata curfew
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X