ഗാനഗന്ധര്‍വ്വനായി ആളൊരുങ്ങി അരങ്ങൊരുങ്ങിയെന്ന് രമേഷ് പിഷാരടി! ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

By Midhun Raj

മധുരരാജയുടെ വന്‍ വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മമ്മൂട്ടി. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രത്തിന്റെ നൂറ് കോടി നേട്ടം ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. മമ്മൂക്കയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായിട്ടാണ് മധുരരാജ മാറിയിരുന്നത്. മധുരരാജയ്ക്ക് പിന്നാലെയാണ് മെഗാസ്റ്റാറിന്റെ വമ്പന്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നത്.

മമ്മൂട്ടിയുടെ എറ്റവും പുതിയ സിനിമകളിലൊന്നായ ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിട്ടാണ് സിനിമയില്‍ മമ്മൂക്ക എത്തുന്നത്. ഗാനഗന്ധര്‍വ്വന്‍ ലൊക്കേഷനില്‍ നിന്നുളള പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഗാനഗന്ധര്‍വ്വന്‍

ഗാനഗന്ധര്‍വ്വന്‍

പഞ്ചവര്‍ണ തത്തയുടെ വിജയത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗാനഗന്ധര്‍വ്വന്‍. രമേഷ് പിഷാരടിയുടെ രണ്ടാമത്തെ സംവിധാന സംരഭമായിട്ടാണ് ഗാനഗന്ധര്‍വ്വന്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഗാനമേള വേദികളിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്ന കലാസദന്‍ ഉല്ലാസിന്റെ ജീവിതമാണ് ഗാനഗന്ധര്‍വ്വനില്‍ കാണിക്കുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രം

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രം

ഗാനഗന്ധര്‍വ്വനില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് മമ്മൂക്ക എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തുവിട്ട ആദ്യ ടീസറിലായിരുന്നു മമ്മൂക്കയുടെ ലുക്ക് കാണിച്ചിരുന്നത്. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമായിരിക്കും സംവിധായകന്‍ ഒരുക്കുകയെന്നും അറിയുന്നു. രമേഷ് പിഷാരടിയുടെ ആദ്യ ചിത്രം പഞ്ചവര്‍ണ തത്തയില്‍ നര്‍മ്മ രംഗങ്ങള്‍ ധാരാളമായി ഉള്‍പ്പെടുത്തിയിരുന്നു.

മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം

മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം

മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മൂന്ന് പുതുമുഖങ്ങളടക്കം നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.

ആളൊരുങ്ങി അരങ്ങൊരുങ്ങി

ആളൊരുങ്ങി അരങ്ങൊരുങ്ങി

ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സംവിധായകന്‍ പങ്കുവെച്ചിരുന്നത്. രമേഷ് പിഷാരടി തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴിയായിരുന്നു ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നത്. ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയാണ് പിഷാരടി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഹായാനം എന്ന പേരില്‍ മമ്മൂട്ടിക്കൊപ്പമുളള മറ്റൊരു ചിത്രവും പിഷാരടി പങ്കുവെച്ചിരുന്നു.

ദീപക് ദേവാണ് സംഗീതമൊരുക്കുന്നത്

ദീപക് ദേവാണ് സംഗീതമൊരുക്കുന്നത്

ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം ദീപക് ദേവാണ് ഗാനഗന്ധര്‍വ്വനു വേണ്ടി സംഗീതമൊരുക്കുന്നത്. അളകപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ലിജോ പോള്‍ എഡിറ്റിങ്ങ് ചെയ്യുന്നു. രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്‌സും ഇച്ചായീസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X