twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോക്ക് ഡൗണ്‍ സമയം ബാല്യകാല ചിത്രവുമായി പിഷാരടി! കമന്റുകളുമായി ആരാധകര്‍

    By Prashant V R
    |

    കൊറോണ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് രമേഷ് പിഷാരടി. വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. അടുത്തിടെ മക്കള്‍ക്കൊപ്പം പിഷാരടി പങ്കുവെച്ചൊരു ചിത്രം ശ്രദ്ധേയമായിരുന്നു. പിന്നാലെ കുത്തിപ്പൊക്കല്‍ ട്രെന്‍ഡിന്റെ ഭാഗമായി തന്റെ ഒരു പഴയ ചിത്രവും രമേഷ് പിഷാരടി പങ്കുവെച്ചിരുന്നു.

    ramesh-pisharody

    ഇപ്പോഴിതാ വീണ്ടുമൊരു കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ട് നടന്‍ എത്തിയിരിക്കുകയാണ്. ഇത്തവണ ചിത്രത്തിനൊപ്പം രമേഷ് പിഷാരടി കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. വെറുതേ പൂത്തുമ്പിയേയും പൂമ്പാറ്റയെയും സംശയിച്ചു. ലോണ്‍ എടുക്കാനുള്ള എലിജിബിലിറ്റി ഇല്ലാതിരുന്നതാണ് ബാല്യത്തെ കൂടുതല്‍ സുന്ദരമാക്കിയത് എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. പിന്നാലെ ചിത്രത്തിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരുന്നത്.

    പണ്ടേ ചുളളനാണ് എന്നാണ് ഒരാള്‍ പിഷാരടിയുടെ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. മുഖത്തെ രണ്ട് ഫലിത ബിന്ദുക്കള്‍ കൊളളാമെന്ന് മറ്റൊരാള്‍ കുറിച്ചു. ചെറുപ്പത്തിലും കള്ളനോട്ടത്തിനു ഒരു കുറവും ഇല്ലാലെ, ജന്മനാ ഉള്ള കള്ള ലക്ഷണം ഉണ്ടല്ലൊ മുഖത്ത്, ആ സമയത്തു സുന്ദരന്‍ ആണല്ലോ...ഇപ്പൊ എന്താ ഇങ്ങനെ എന്നിങ്ങനെ പോവുന്നു മറ്റു കമന്റുകള്‍.

    എല്ലാ കുത്തിപ്പൊക്കലുകാര്‍ക്കും സമര്‍പ്പിക്കുന്നു എന്ന് കുറിച്ചുകൊണ്ടായിരുന്നു നേരത്തെ ഒരു ചിത്രം രമേഷ് പിഷാരടി പങ്കുവെച്ചത്. ഇതിന് കിട്ടിയ കമന്റുകളും രസകരമായിരുന്നു. ഇപ്പോ ഇങ്ങനെ ഇരുന്ന് ഒരു ഫോട്ടോ ഇടാവോ എന്നാണ് ഒരാള്‍ കുറിച്ചത്. നിങ്ങള്‍ പൊന്നപ്പനല്ല, തങ്കപ്പനാ തങ്കപ്പന്‍ എന്ന് മറ്റൊരാള്‍ കുറിച്ചിരിക്കുന്നു. ഇത് കുത്തിപ്പൊക്കല്‍ അല്ലല്ലോ കുത്തിയിരിക്കല്‍ അല്ലേ എന്ന് മറ്റൊരാള്‍ രമേഷ് പിഷാരടിയോട് ചോദിച്ചിരുന്നു.

    കഠിനമായ നൃത്തച്ചൂവടുകളുമായി സാറ അലി ഖാന്‍! താരപുത്രിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍കഠിനമായ നൃത്തച്ചൂവടുകളുമായി സാറ അലി ഖാന്‍! താരപുത്രിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

    കൊറോണ സമയം ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് താരങ്ങള്‍ എത്തുന്നുണ്ട്. അപ്രതീക്ഷിതമായി കിട്ടിയ ഒഴിവു വേളകള്‍ ആസ്വദിക്കുകയാണ് എല്ലാവരും. കൊറോണ വ്യാപനത്തിനിടെ വീട്ടില്‍ തന്നെ ഇരിക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നത്. രാജ്യത്ത് കൊറോണ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എപ്രില്‍ 14വരെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

    കൈയ്യില്‍ നിന്ന് പോയാല്‍ പിടിച്ചാല്‍ കിട്ടില്ല! ആസിഫ് അലിയുടെ മുന്നറിയിപ്പ്കൈയ്യില്‍ നിന്ന് പോയാല്‍ പിടിച്ചാല്‍ കിട്ടില്ല! ആസിഫ് അലിയുടെ മുന്നറിയിപ്പ്

    English summary
    ramesh pisharody posted his childhood picture
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X