പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി രമേഷ് പിഷാരടി! കുത്തിപ്പൊക്കലുകാര്‍ക്ക് സമര്‍പ്പിച്ച് നടന്‍
സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് രമേഷ് പിഷാരടി. കൊറോണ കാലത്ത് നടന്റതായി വന്ന ചിത്രങ്ങളും പോസ്റ്റുകളും ശ്രദ്ധേയമായി മാറിയിരുന്നു. രമേഷ് പിഷാരടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കല്‍ തരംഗമാവുന്ന സമയത്ത് തന്റെ പഴയകാല ചിത്രം രമേഷ് പിഷാരടിയും പങ്കുവെച്ചിരുന്നു.

ചിത്രത്തിനൊപ്പം നടന്‍ കുറിച്ച അടിക്കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. തന്റെ ചിത്രങ്ങള്‍ കുത്തിപ്പൊക്കാനായി വരുന്നവര്‍ക്കുളള മറുപടിയുമായിട്ടാണ് പിഷാരടി ഇത്തവണ എത്തിയിരിക്കുന്നത്. തന്റെ ചിത്രം കുത്തിപ്പൊക്കാന്‍ തനിക്കാരുടെയും സഹായം വേണ്ടെന്നാണ് പിഷാരടി പറയുന്നത്. പഴയകാല ചിത്രം സ്വയം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നടന്‍ കുത്തിപ്പൊക്കലുകാരുടെ വായടപ്പിച്ചത്. ചിരിക്കുന്നതിന്റെ അര്‍ത്ഥം എപ്പോഴും സന്തോഷമാണ് എന്നല്ലെന്നും ചിലപ്പോള്‍ അതിനര്‍ത്ഥം കരുത്തരാണ് എന്നതാണെന്നും പിഷാരടി കുറിച്ചു.
എല്ലാ കുത്തിപ്പൊക്കലുകാര്‍ക്കും സമര്‍പ്പിക്കുന്നു എന്നും ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പം നടന്‍ കുറിച്ചിരുന്നു. പിഷാരടിയുടെ പോസ്റ്റിന് പിന്നാലെ ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു. ഇപ്പോ ഇങ്ങനെ ഇരുന്ന് ഒരു ഫോട്ടോ ഇടാവോ എന്നാണ് ഒരാള്‍ കുറിച്ചത്. നിങ്ങള്‍ പൊന്നപ്പനല്ല, തങ്കപ്പനാ തങ്കപ്പന്‍ എന്ന് മറ്റൊരാള്‍ കുറിച്ചിരിക്കുന്നു. ഇത് കുത്തിപ്പൊക്കല്‍ അല്ലല്ലോ കുത്തിയിരിക്കല്‍ അല്ലേ എന്നാണ് മറ്റൊരാള്‍ രമേഷ് പിഷാരടിയോട് ചോദിക്കുന്നത്.
കൊറോണ സമയം ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് താരങ്ങള്‍ എത്തുന്നുണ്ട്. അപ്രതീക്ഷിതമായി കിട്ടിയ ഒഴിവു വേളകള്‍ ആസ്വദിക്കുകയാണ് എല്ലാവരും. കൊറോണ വ്യാപനത്തിനിടെ വീട്ടില്‍ തന്നെ ഇരിക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നത്. രാജ്യത്ത് കൊറോണ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ കുട്ടികള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി എത്തിയിരുന്നു. അന്ന് ഫോട്ടോയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ രമേഷ് പിഷാരടി കുറിച്ച അടിക്കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. പുറത്തിറങ്ങരുത് എന്നല്ലേ അച്ഛാ സര്‍ക്കാരിന് പറയാന്‍ പറ്റൂ. പുറത്ത് കയറരുത് എന്ന് പറയാന്‍ പറ്റില്ലല്ലോ എന്നാണ് മക്കള്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പം പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്


Click it and Unblock the Notifications