twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ചാക്കോ ബോബനോട് ആദ്യം ഉണ്ടായ വികാരം കട്ട അസൂയ, അനുഭവം പറഞ്ഞ് രമേഷ് പിഷാരടി

    By Midhun Raj
    |

    സിനിമയിലെന്ന പോലെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായ താരങ്ങളാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ചുളള പോസ്റ്റുകളെല്ലാം തന്നെ വൈറലാകാറുണ്ട്. പിഷാരടിയുടെ ആദ്യ സംവിധാന സംരഭത്തില്‍ പ്രധാന വേഷത്തില്‍ ചാക്കോച്ചനും ഉണ്ടായിരുന്നു. ജയറാമും നായകനായ പഞ്ചവര്‍ണ്ണതത്ത തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്.

    ഗ്ലാമറസ് ചിത്രങ്ങളുമായി നടി മന്‍വിത, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    അതേസമയം മോഹന്‍കുമാര്‍ ഫാന്‍സ് ആണ് ഇരുവരും ഒന്നിച്ച പുതിയ സിനിമ. ജിസ് ജോയി സംവിധാനം ചെയ്ത ചിത്രം ഇന്നാണ് തിയ്യേറ്ററുകളിലെത്തിയത്. സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തില്‍ ചാക്കോച്ചനെ കുറിച്ച് രമേഷ് പിഷാരടി പറഞ്ഞ അനുഭവം ശ്രദ്ധേമായിരുന്നു. സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ ചാക്കോച്ചനോട് ആദ്യം ഉണ്ടായ വികാരം കട്ട അസൂയയാണെന്ന് പിഷാരടി പറയുന്നു.

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഇതിനാസ്പദമായ

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഇതിനാസ്പദമായ സംഭവവും അഭിമുഖത്തില്‍ പിഷു വെളിപ്പെടുത്തി. തന്‌റെ കോളേജിലെ പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫിലും നോട്ട്ബുക്ക് കവറിലുമെല്ലാം ചാക്കോച്ചന്‌റെ ഫോട്ടോ കൊണ്ടുനടക്കാറുണ്ടായിരുന്നു എന്ന് പിഷാരടി പറയുന്നു. പിസിഎം കോളേജില്‍ ചാക്കോച്ചന്‍ ഉദ്ഘാടനത്തിന് വന്നപ്പോള്‍ തന്‌റെ ചേച്ചി പുളളീടെ ഫോട്ടോ വാങ്ങാന്‍ വീട്ടില്‍ നിന്ന് പൈസ ചോദിച്ചതിനെ കുറിച്ചും പിഷു പറഞ്ഞു.

    ചാക്കോച്ചന്‌റെ ഫോട്ടോ വിറ്റുമാത്രം

    ചാക്കോച്ചന്‌റെ ഫോട്ടോ വിറ്റുമാത്രം ഒരു സ്റ്റുഡിയോക്കാരന്‍ വീടുവെക്കുക. അങ്ങനത്തെ ഒരു അവസ്ഥ കണ്ടിട്ടുണ്ടെന്നും അതിലെനിക്ക് ഭയങ്കര അസൂയയാണ് ചാക്കോച്ചനോട് തോന്നിയതെന്നും രമേഷ് പിഷാരടി പറഞ്ഞു. പഞ്ചവര്‍ണ്ണതത്ത ചിത്രീകരണ സമയത്തെ ഒരനുഭവവും അഭിമുഖത്തില്‍ രമേഷ് പിഷാരടി വെളിപ്പെടുത്തി.

    സിനിമയില്‍ ചാക്കോച്ചന്‍ ഓടിവരുമ്പോള്‍

    സിനിമയില്‍ ചാക്കോച്ചന്‍ ഓടിവരുമ്പോള്‍ പത്രം എറിഞ്ഞിട്ട് മുഖത്ത് കൊളളുന്ന ഒരു സീനുണ്ട്. അത് ചെയ്തിട്ട് എത്രയായിട്ടും ശരിയാവുന്നില്ല. ഒടുവില്‍ മണിയന്‍പിളള രാജു ചേട്ടന്‍ എന്നോട് എറിയാന്‍ പറഞ്ഞു. കാറ്റില്‍ പത്രം പറന്നുപോവാതിരിക്കാനും കറക്ടായി ഏറുകൊളളാനും അതിനകത്ത് ഒരു ചെറിയ കഷണം വെയിറ്റ് വെച്ചിട്ടുണ്ട്.

    പത്രം ഏറിയാനായി കയ്യിലെടുത്തപ്പോള്‍

    പത്രം ഏറിയാനായി കയ്യിലെടുത്തപ്പോള്‍ എന്റെ മനസൊന്നു പാളി. ഈ മുഖമാണല്ലോ ദൈവമേ പണ്ട് ഞാന്‍ അസൂയപ്പെട്ട് നോക്കിയിരുന്നത്. ഒരെണ്ണം അങ്ങട്. പിന്നെ ഞാന്‍ എന്റെ മനസ്സിനെ നിയന്ത്രിച്ചിട്ടാണ് എറിഞ്ഞത്. അഭിമുഖത്തില്‍ രമേഷ് പിഷാരടി പറഞ്ഞു. അതേസമയം മോഹന്‍കുമാര്‍ ഫാന്‍സില്‍ ചാക്കോച്ചനൊപ്പം പ്രധാന വേഷത്തിലാണ് രമേഷ് പിഷാരടി എത്തുന്നത്.

    വിജയ് സൂപ്പറും പൗര്‍ണമിയും

    വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന് ശേഷം ജിസ് ജോയി ഒരുക്കിയ സിനിമയാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ആസിഫ് അലി ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. സിദ്ധിഖാണ് ചാക്കോച്ചനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്. കൂടാതെ ശ്രീനിവാസന്‍, മുകേഷ്, കൃഷ്ണശങ്കര്‍, അലന്‍സിയര്‍, അനാര്‍ക്കലി ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ മറ്റു വേഷങ്ങളിലെത്തുന്നു.

    English summary
    ramesh pisharody recalls a funny memmory about his co actor kunchacko boban
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X