»   » ധര്‍മജനെ സരോജ് കുമാറാക്കി പിഷാരടി! ഉദയന്റെ ആദ്യ സിനിമയ്ക്ക് സരോജ് സര്‍ ഡേറ്റ് തന്നു!!

ധര്‍മജനെ സരോജ് കുമാറാക്കി പിഷാരടി! ഉദയന്റെ ആദ്യ സിനിമയ്ക്ക് സരോജ് സര്‍ ഡേറ്റ് തന്നു!!

Posted By:
Subscribe to Filmibeat Malayalam

രമേഷ് പിഷാരടി ധര്‍മജന്‍ ബോള്‍ഗാട്ടി കൂട്ടുകെട്ട് കോമഡി വേദികളെ പുളകം കൊള്ളിച്ചിരുന്നു. ശേഷം അവതാരകന്മാരായും സിനിമയില്‍ നടന്മാരായും ചാനല്‍ പരിപാടികളിലും കൂട്ടുകെട്ട് വിജയമായി തുടര്‍ന്ന് പോന്നു. ഇപ്പോള്‍ പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയിലും ധര്‍മജന്‍ ഉണ്ടെന്നാണ് പുതിയ വിവരങ്ങള്‍.

ഇക്കയുടെ മകന്‍ കുഞ്ഞിക്ക, അഭിനയം കൊണ്ട് വിജയിച്ച ദുല്‍ഖറിന് ഇന്ന് ആഘോഷ ദിവസമാക്കി ട്രോളന്മാര്‍!

ജയറാം, കുഞ്ചോക്കോ ബോബന്‍ എന്നിവരെ നായകന്മാരാക്കിയാണ് പഞ്ചവര്‍ണതത്ത നിര്‍മ്മിക്കുന്നത്. ജയറാമിന്റെ കരിയറിലെ ഏറ്റവും മികച്ച മേക്കോവറുമായിട്ടാണ് സിനിമ വരുന്നത്. അതിനിടെ തന്റെ സിനിമയില്‍ അഭിനയിക്കാന്‍ ധര്‍മജന്‍ എത്തിയ കാര്യം പിഷാരടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

സരോജ് സാര്‍ ഡേറ്റ് തന്നു...

ഉദയന്റെ ആദ്യ സിനിമയ്ക്ക് സരോജ് സര്‍ ഡേറ്റ് തന്നു, പഞ്ചവര്‍ണതത്തയില്‍ 'വേലു' ആയി ധര്‍മജനും എത്തി. എന്നും പറഞ്ഞാണ് പിഷാരടി സിനിമയിലെ ഷൂട്ടിംഗ് രംഗമടക്കം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കളിയാക്കിയതാണോ?

ഉദയനാണ് താരം എന്ന സിനിമയിലെ ഡയലോഗും കഥാപാത്രങ്ങളുമാണ് ധര്‍മജനെ പരിചയപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. ഉദയന്റെ ആദ്യ സിനിമയിലേക്ക് അന്നത്തെ സൂപ്പര്‍ സ്റ്റാറായ സരോജ് കുമാറിനെ വിളിച്ചതും എന്നാല്‍ വലിയ നിബന്ധനകളുമായി അദ്ദേഹം അഭിനയിക്കാന്‍ വന്നതാണോ പിഷാരടി ഇവിടെ സൂചിപ്പിച്ചതെന്നാണ് സംശയം.

വേലു

ചിത്രത്തില്‍ വേലു എന്ന കഥാപാത്രത്തെയാണ് ധര്‍മജന്‍ അവതരിപ്പിക്കുന്നത്. കുതിരയെ കുളിപ്പിക്കുന്ന വേലുവിനൊപ്പം ജയറാമും നില്‍ക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍, മണിയന്‍പിള്ള രാജു, അനുശ്രീ, സലീം കുമാര്‍, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതിശയിപ്പിക്കുന്ന മേക്കോവര്‍

പഞ്ചവര്‍ണതത്തയില്‍ ജയറാം ഇത്രയും കാലത്തിനുള്ളില്‍ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മാത്രമല്ല സിനിമയ്ക്ക് വേണ്ടി അതിശയിപ്പിക്കുന്ന മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്.

സംവിധായകനായുള്ള അരങ്ങേറ്റം..

മിമിക്രി വേദികളെ പൊട്ടിചിരിപ്പിക്കാന്‍ മാത്രമല്ല തനിക്ക് നല്ലൊരു സംവിധായകന്‍ ആവാന്‍ കഴിയുമെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് രമേഷ് പിഷാരടി. സിനിമയെ കുറിച്ചുള്ള ഓരോ വിവരങ്ങളും പിഷാരടി തന്നെ പുറത്ത് വിടാറുണ്ട്.

ചിത്രീകരണം പുരോഗമിക്കുന്നു

സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം ആരാധകര്‍ പൂര്‍ണ മനസോടെ തന്നെ സ്വീകരിച്ചിരിക്കുകയാണ്. മറ്റൊരു മികച്ച സംവിധായകനാവാന്‍ പിഷാരടിയ്ക്കും സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

English summary
Ramesh Pisharody revealed Dharmajan's look in Panchavarnathatha!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam