»   » പിഷാരടിയുടെ പോസ്റ്റിന് കമന്റിട്ടവര്‍ ഉണ്ടോ? സര്‍പ്രൈസ് പുറത്ത് വിട്ടു, നിങ്ങളുദ്ദേശിച്ചത് ഇതാണോ?

പിഷാരടിയുടെ പോസ്റ്റിന് കമന്റിട്ടവര്‍ ഉണ്ടോ? സര്‍പ്രൈസ് പുറത്ത് വിട്ടു, നിങ്ങളുദ്ദേശിച്ചത് ഇതാണോ?

Written By:
Subscribe to Filmibeat Malayalam

മിമിക്രി വേദികളെ കോമഡി പരിപാടികള്‍ കൊണ്ട് പുളകം കൊള്ളിക്കാന്‍ മാത്രമല്ല നടന്‍, അവതാരകന്‍, സംവിധായകന്‍ എന്നിങ്ങനെ സകലകല ഭല്ലവന്‍ പട്ടം കരസ്ഥമാക്കിയ താരമാണ് രമേഷ് പിഷാരടി. പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്ത ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുകയാണ്.

പഞ്ചവര്‍ണതത്തയുടെ പശ്ചാത്തലസംഗീതം ഒരുക്കുന്നതിന്റെ ഇടവേളയില്‍ ഔസേപ്പച്ചന്‍ സാറിനോട് അദ്ദേഹത്തിന്റെ മനോഹരഗാനങ്ങളെ കുറിച്ച് സംസാരിച്ചു. അപ്പോള്‍ തോന്നിയ ഒരു കൗതുകം. നിങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട അദ്ദേഹത്തിന്റെ ഒരു ഗാനം കമന്റ് ചെയുക.. ശേഷം സര്‍പ്രൈസ് എന്ന് പറഞ്ഞ് പിഷാരടി ഒരു ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വിട്ടിരുന്നു. ഒടുവില്‍ ആ സര്‍പ്രൈസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

പിഷാരടിയുടെ സര്‍പ്രൈസ്

പുതിയ സിനിമയുടെ പശ്ചാത്തലസംഗീതം ഒരുക്കുന്നതിനിടെ സംഗീത സംവിധായകന്‍ ഔസേപ്പച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു പിന്നാലെ ഒരു സര്‍പ്രൈസ് വരുന്ന കാര്യം പിഷാരടി പറഞ്ഞത്. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഔസേപ്പച്ചന്‍ സാറിന്റെ ഒരു പാട്ട് കമന്റ് ചെയ്യാനും പിഷാരടി പറഞ്ഞിരുന്നു. പിഷാരടി പറഞ്ഞത് പോലെ തന്നെ കമന്റ് ബോക്‌സ് നിറയെ ഔസേപ്പച്ചന്റെ ഇഷ്ടപ്പെട്ട പാട്ടുകളുമായി ആരാധകര്‍ എത്തി. ശേഷം സര്‍പ്രൈസ് എന്താണെന്ന് അറിയുന്നതിനായി പലരും കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അതെന്താണെന്ന് പിഷാരടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

സര്‍പ്രൈസ് ഇതായിരുന്നു..

ഔസേപ്പച്ചന്റെ പാട്ടുകള്‍ കമന്റ് ബോക്‌സിലടാന്‍ പറഞ്ഞിരുന്നതിന്റെ കാരണമായിരുന്നു ആ സര്‍പ്രൈസ്. ഔസേപ്പച്ചന്‍ തന്നെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരുപാട്ട് വയലിന്‍ കൊണ്ട് വായിക്കുന്നതായിരുന്നു ആ പാട്ട്. ഉണ്ണികളെ ഒരു കഥ പറയാം എന്ന് തുടങ്ങുന്ന പാട്ടായിരുന്നു അദ്ദേഹം വയലിനിലൂടെ വായിച്ചത്. ഫേസ്ബുക്കിലൂടെ തന്നെ ആ വീഡിയോ പിഷാരടി ആരാധകര്‍ക്കായി പങ്കുവെക്കുകയും ചെയ്തിരുന്നു. എന്തായാലും പിഷാരടി നല്‍കിയ സര്‍പ്രൈസ് എല്ലാവര്‍ക്കും ഇഷ്ടമായിരിക്കുകയാണ്. പഞ്ചവര്‍ണതത്തയുടെ സംഗീതമൊരുക്കുന്നതിന്റെ തിരക്കിനിടയിലായിരുന്നു ഇതുപോലൊരു സര്‍പ്രൈസുമായി ഇരുവരും വന്നത്.

പഞ്ചവര്‍ണതത്ത

രമേഷ് പിഷാരടി സംവിധാനത്തില്‍ അരങ്ങേറ്റം കുറിക്കുന്ന പഞ്ചവര്‍ണതത്ത ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് നായകന്മാരായി അഭിനയിക്കുന്നത്. ഒപ്പം മണിയന്‍പിള്ള രാജു, അനുശ്രീ, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം 25 പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. എല്ലാ തരത്തിലുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തിലൊരു എന്റര്‍ടെയിനാറായ സിനിമയാണ് പഞ്ചവര്‍ണതത്തയെന്ന് പിഷാരടി ആദ്യം തന്നെ പറഞ്ഞിരുന്നു.

ജയറാമിന്റെ മേക്കോവര്‍

സിനിമയിലെ ജയറാമിന്റെ മേക്കോവര്‍ ലുക്ക് കണ്ട് എല്ലാവരും ഞെട്ടിയിരുന്നു. തലമൊട്ടയടിച്ച്, കുടവയറനായി വലിയ മേക്കോവര്‍ നടത്തിയാണ് ജയറാം സിനിമയില്‍ അഭിയനിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നടന്‍ മണിയന്‍പിള്ള രാജുവാണ് സിനിമ നിര്‍മ്മിക്കുന്നത്. അവതാരകനും ഗാനരചയിതാവുമായ ഹരി പി നായരും പിഷാരടിയും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള വിവരങ്ങളെല്ലാം പിഷാരടി ഫേസ്ബുക്കിലൂടെ തന്നെ പങ്കുവെക്കാറുണ്ട്. ഈ വര്‍ഷം പകുതിയോടെ സിനിമ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈസ്റ്ററിനും വിഷുവിനും ടെലിവിഷനിലേക്ക് എത്തുന്നത് കിടിലന്‍ സിനിമകള്‍! എല്ലാം ഒന്നിനൊന്ന് മെച്ചം!

ആര്‍എസ്എസിന്റെ കഥ സിനിമയാവുന്നു! അക്ഷയ് കുമാര്‍ നായകന്‍, സംവിധാനം പ്രിയദര്‍ശന്‍? സത്യാവസ്ഥ ഇങ്ങനെയും

English summary
Ramesh Pisharody revealed surprise

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X