twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയ്ക്ക് പാട്ടിനെക്കുറിച്ചെല്ലാം നല്ല അറിവാണ്! പക്ഷേ പാടില്ല,തുറന്നുപറഞ്ഞ് രമേഷ് പിഷാരടി

    By Midhun Raj
    |

    മമ്മൂട്ടിയും രമേഷ് പിഷാരടിയും ആദ്യമായി ഒന്നിച്ച ഗാനഗന്ധര്‍വ്വന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഗാനമേള വേദികളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. പഞ്ചവര്‍ണ്ണ തത്ത എന്ന ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് പുതിയ സിനിമയുമായി സംവിധായകന്‍ എത്തിയത്. മമ്മൂട്ടിയുടെതായി ഇക്കൊല്ലം പുറത്തിറങ്ങിയ ആറാമത്തെ സിനിമ കൂടിയായിരുന്നു ഗാനഗന്ധര്‍വ്വന്‍.

    അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍

    അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് രമേഷ് പിഷാരടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പാട്ടിനെക്കുറിച്ച് ഒരുപാട് അറിവുളള ആളാണ് അദ്ദേഹമെന്ന് രമേഷ് പിഷാരടി പറയുന്നു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. പാട്ടിനെക്കുറിച്ച് ഒരുപാട് അറിവുളള ആളാണ് മമ്മൂക്ക. പക്ഷേ പാട്ട് പാടില്ലെന്ന വാശിയുണ്ട്. സ്വന്തം ഇഷ്ടത്തിനായി മമ്മൂക്ക പാടും. എന്നാല്‍ പൊതുവേദിയില്‍ പാടാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ല. മമ്മൂക്ക പാടുന്നതും ആസ്വദിക്കുന്നതും അദ്ദേഹത്തിന് വേണ്ടിയാണ്.

    പൊതുസ്ഥലത്ത് പാട്ട് പാടാന്‍

    പൊതുസ്ഥലത്ത് പാട്ട് പാടാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ലെന്നും രമേഷ് പിഷാരടി പറയുന്നു. വലിയ സംഗീത ആസ്വാദകനാണ് മമ്മൂക്ക , സ്വന്തം പാട്ട് മമ്മൂക്കയ്ക്ക് ഇഷ്ടമല്ല. പാട്ടിനെക്കുറിച്ച് നല്ല അറിവുണ്ട്. ഏത് സിനിമയിലെ പാട്ട്, ഏത് വര്‍ഷം പുറത്തിറങ്ങിയത്, എന്നിങ്ങനെയുളള കാര്യങ്ങളെക്കുറിച്ചെല്ലാം മമ്മൂക്കയ്ക്ക് നല്ല അറിവുണ്ട്. വലിയൊരു പാട്ട് കളക്ഷന്‍ തന്നെ മമ്മൂക്കയുടെ പക്കലുണ്ടെന്നും അഭിമുഖത്തില്‍ സംസാരിക്കവേ രമേഷ് പിഷാരടി തുറന്നുപറഞ്ഞു.

    അതേസമയം കരിയറില്‍

    അതേസമയം കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു തരം കഥാപാത്രമായിട്ടാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക എത്തുന്നത്. പതിവു പോലെ തന്റെ കഥാപാത്രം ഗംഭീരമാക്കി തന്നെ മെഗാസ്റ്റാര്‍ അവതരിപ്പിച്ചുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രമേഷ് പിഷാരടിക്കൊപ്പം ഹരി പി നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്റെ തിരക്കഥ തയ്യാറാക്കിയിരുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കിനും ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

    മോഹന്‍ലാലിനൊപ്പം അര്‍ജുനും ഷിയാസ് കരീമും,മരക്കാര്‍ അറബിക്കടലിന്റെ സിംഹം സ്റ്റിലുകള്‍ പുറത്ത്മോഹന്‍ലാലിനൊപ്പം അര്‍ജുനും ഷിയാസ് കരീമും,മരക്കാര്‍ അറബിക്കടലിന്റെ സിംഹം സ്റ്റിലുകള്‍ പുറത്ത്

    നര്‍മ്മ മൂഹുര്‍ത്തങ്ങള്‍ക്കൊപ്പം

    നര്‍മ്മ മൂഹുര്‍ത്തങ്ങള്‍ക്കൊപ്പം സാമൂഹ്യ പ്രശ്‌നങ്ങളും അവതരിപ്പിച്ചുകൊണ്ടാണ് രമേഷ് പിഷാരടി ഗാനഗന്ധര്‍വ്വന്‍ ഒരുക്കിയിരിക്കുന്നത്. തന്റെ ആദ്യ ചിത്രത്തേക്കാള്‍ മികച്ചുനില്‍ക്കുന്ന ഒരു സിനിമയുമായിട്ടാണ് സംവിധായകന്‍ ഇത്തവണ എത്തിയിരുന്നത്. മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ നിരവധി ശ്രദ്ധേയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ദീപക് ദേവ് ഒരുക്കിയ ഗാനഗന്ധര്‍വ്വനിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ചരിത്രം സൃഷ്ടിക്കാന്‍ മോഹന്‍ലാലിന്റെ മരക്കാര്‍ വരുന്നു,ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുചരിത്രം സൃഷ്ടിക്കാന്‍ മോഹന്‍ലാലിന്റെ മരക്കാര്‍ വരുന്നു,ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

    English summary
    Ramesh Pisharody Reveals Mammootty's Interest In Music
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X