»   » ധര്‍മന്റെ പിറന്നാളിന് പിഷുവിന്റെ സമ്മാനം; 15 വര്‍ഷത്തെ സൗഹൃദം ദേ ഇങ്ങനെയായിരുന്നു

ധര്‍മന്റെ പിറന്നാളിന് പിഷുവിന്റെ സമ്മാനം; 15 വര്‍ഷത്തെ സൗഹൃദം ദേ ഇങ്ങനെയായിരുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ധര്‍മജന്‍ ഉണ്ടോ പിഷാരടി വേണം.. പിഷാരടി ഉണ്ടെങ്കില്‍ ധര്‍മജനും.. മലയാളി പ്രേക്ഷകര്‍ ഇരുവരും എപ്പോഴും ഒന്നിച്ച് കാണാനാണ് ആഗ്രഹിയ്ക്കുന്നത്. പതിനഞ്ച് വര്‍ഷത്തെ സൗഹൃദത്തിലൂടെ ഇരുവരും മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും കുറച്ചൊന്നുമല്ല.

കോമഡിക്ക് തല്‍ക്കാലം വിട, ഇനി അല്‍പ്പം സീരിയസ്സാണ്, നായകനാവുന്ന തിരക്കില്‍ ധര്‍മ്മജന്‍

ടെലിവിഷനില്‍ മാത്രമല്ല ജീവിതത്തിലും ധര്‍മജനും പിഷാരടിയും ഉറ്റ സുഹൃത്തുക്കളാണ്. ധര്‍മജന്റെ പിറന്നാള്‍ പ്രമാണിച്ച് പിഷാരടി ഇറക്കിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീജിയയിലെ തരംഗം. വീഡിയോ കാണാം.

ഫേസ്ബുക്കില്‍ വിഡിയോ

എന്നേക്കാള്‍ എത്രയോ വയസ്സ് മൂത്തതാണ് ധര്‍മജന്‍ എന്നാലും ഒരിക്കല്‍ പോലും 'ചേട്ടാ 'എന്ന് വിളിക്കുവാന്‍ ആവശ്യപ്പെട്ടിട്ടില്ല !!! അതാണ് സൗഹൃദം.. പിറന്നാള്‍ ആശംസകള്‍- എന്ന് പറഞ്ഞുകൊണ്ടാണ് പിഷാരടി വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

15 വര്‍ഷത്തെ സൗഹൃദം

പതിനഞ്ച് വര്‍ഷത്തെ ഇരുവരുടെയും സൗഹൃദമാണ് ഒരുമിനിട്ട് 45 സെക്കന്റ് ദൈര്‍ഘ്യമിള്ള വീഡിയോയില്‍ കോര്‍ത്തിണക്കിയിരിയ്ക്കുന്നത്. ഏഷ്യനെറ്റ് ചാനലില്‍ സ്‌കിറ്റ് അവതരിപ്പിച്ചുകൊണ്ടാണ് ധര്‍മനും പിഷാരടിയും കരിയര്‍ ആരംഭിച്ചത്.

ഹിറ്റാകുന്നു

ധര്‍മജനും പിഷാരടിയ്ക്കും എത്രത്തോളം ആരാധകരുണ്ട് എന്നതിന് തെളിവാണ് ഇപ്പോള്‍ ഈ പിറന്നാള്‍ വീഡിയോയുടെ റീച്ച് തെളിയിക്കുന്നത്. പത്തൊന്‍പതിനായിരത്തിലധികം ലൈക്കുകളും അറന്നൂറില്‍ പരം ഷെയറുകളും ധര്‍മജന്റെ പിറന്നാള്‍ വീഡിയോയ്ക്ക് കിട്ടിക്കഴിഞ്ഞു.

വീഡിയോ കാണൂ

ഇതാണ് ധര്‍മന് വേണ്ടി പിഷു ഒരുക്കിയ പിറന്നാള്‍ വീഡിയോ... ഇരുവരുടെയും സൗഹൃദത്തെ കുറിച്ചാണ് കമന്റ് ബോക്‌സില്‍ എല്ലാവര്‍ക്കും പറയാനുള്ളത്.

English summary
Ramesh Pisharody's Birthday Gift To Dharmajan Bolgatty!!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam