For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാവം ഗായകനാണ്! ഗാനഗന്ധര്‍വ്വനായെത്തുന്ന മമ്മൂട്ടിയുടെ നായികയെത്തേടി രമേഷ് പിഷാരടി! കാണൂ!

  |
  മമ്മൂട്ടിയുടെ നായികയെത്തേടി രമേഷ് പിഷാരടി

  ജയറാം-കുഞ്ചാക്കോ ബോബന്‍ ടീമിനെ പ്രധാന കഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത സിനിമയായിരുന്നു പഞ്ചവര്‍ണ്ണതത്ത. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമാായിട്ടായിരുന്നു ഇരുവരും ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്‍ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തിയപ്പോള്‍ കുടവയറുമൊക്കെയുള്ള മധ്യവയ്‌സ്‌കനായാണ് ജയറാം ത്തെിയത്. ഇരുവരുടേയും ലുക്കുകള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു. മികച്ച പ്രതികരണമായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചത്. ആദ്യ സിനിമ കഴിഞ്ഞതിന് പിന്നാലെയായാണ് രമേഷ് പിഷാരടിയോട് അടുത്ത സിനിമയെക്കുറിച്ച് ആരാധകര്‍ ചോദിച്ചത്. അധികം വൈകാതെ തന്നെ അദ്ദേഹം രണ്ടാമത്തെ സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു.

  ലാലേട്ടന്‍ നല്ലൊരു ഫിലിം മേക്കറാണ്! മോഹന്‍ലാലിനെക്കുറിച്ച് അന്ന് പൃഥ്വി പറഞ്ഞത് ഇന്ന് ശരിയായി! കാണൂ

  മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വന്‍ എന്ന പേരില്‍ സിനിമയൊരുക്കുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്നും അധികം വൈകാതെ തന്നെ ചിത്രീകരണം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 4 പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തിനിടയില്‍ ഇന്നുവരെ മമ്മൂട്ടി ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമ കൂടിയായിരുന്നു ഇത്. സിനിമയുടെ ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടി ഗായകനായെത്തുന്നു

  മമ്മൂട്ടി ഗായകനായെത്തുന്നു

  മോശമല്ലാത്ത പാട്ടുകാരനാണ് താനെന്ന് മമ്മൂട്ടി നേരത്തെ തന്നെ തെളിയിച്ചിരുന്നു. ചുരുക്കം ചില സിനിമകള്‍ക്കായാണ് അദ്ദേഹം ഗാനം ആലപിച്ചത്. നാല് പതിറ്റാണ്ടായി സിനിമയില്‍ത്തുടരുന്ന അദ്ദേഹം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഓരോ പ്രാവശ്യവും എത്തുന്നത്. പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും തന്നെ ആകര്‍ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നവാഗതനെന്നോ അനുഭവസമ്പത്തുള്ളവരെന്നോ നോക്കാതെയാണ് അദ്ദേഹം സിനിമ സ്വീകരിക്കാറുള്ളതും. ഇപ്പോഴിതാ ഇന്നുവരെയുള്ള സിനിമാജീവിതത്തില്‍ അവതരിപ്പിക്കാത്ത തരത്തില്‍ പാട്ടുകാരനായാണ് അദ്ദേഹം ത്തെുന്നത്. പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള കഥാപാത്രമാണ് പിഷാരടി മമ്മൂട്ടിക്കായി നല്‍കുന്നത്.

  നായികയെത്തേടുന്നു

  നായികയെത്തേടുന്നു

  ഗാനമേളകളും സ്റ്റേജ് പരിപാടികളുമൊക്കെയായി നടക്കുന്ന പാവം പാട്ടുകാരനായാണ് മമ്മൂട്ടി എത്തുന്നത്. വേരിട്ട ഗെറ്റപ്പാണ് ചിത്രത്തിനായി അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. മെഗാസ്റ്റാറിന്റെ നായികയെത്തേടിയുള്ള അന്വേഷണത്തിലാണ് പിഷാരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചിട്ടുള്ളത്. മലയാളത്തിന്റെ അഭിമാനമായ മെഗാസ്റ്റാറിന്റെ നായികയാവാനുള്ള സുവര്‍ണ്ണാവസരമാണ് പിഷാരടി നല്‍കുന്നത്. എഡിറ്റ് ചെയ്യാത്ത ഫോട്ടോയും ബയോഡാറ്റയും അയയ്ക്കാനാണ് പിഷാരടി ആവശ്യപ്പെട്ടിട്ടുള്ളത്.

   തിരക്കഥ പൂര്‍ത്തിയായി

  തിരക്കഥ പൂര്‍ത്തിയായി

  സിനിമയുടെ തിരക്കഥ പൂര്‍ത്തിയായതായി നേരത്തെ പിഷാരടി അറിയിച്ചിരുന്നു. ബഡായി ബംഗ്ലാവ് സീസണ്‍ 2 തുടങ്ങിയപ്പോള്‍ പിഷാരടിയുടെ അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയിരുന്നു. മിഥുന്‍ രമേഷും ഭാര്യ ലക്ഷ്മിയുമാണ് ആര്യയ്ക്കും പിഷുവിനും പകരക്കാരായി എത്തിയത്. തുടക്കത്തില്‍ ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. കടുത്ത വിമര്‍ശനവുമായാണ് ആരാധകരെത്തിയത്. അതിനിടയിലാണ് താന്‍ പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും ഗാനഗന്ധര്‍വ്വന്റെ തിരക്കഥ പൂര്‍ത്തിയായെന്നും വ്യക്തമാക്കി അദ്ദേഹം എത്തിയത്.

  മമ്മൂട്ടിയുടെ തിരക്ക്

  മമ്മൂട്ടിയുടെ തിരക്ക്

  കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തിലാണ് മെഗാസ്റ്റാര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 4 വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് അദ്ദേഹം എത്തുന്നത്. മുന്‍നിര സംവിധായകരുടേതുള്‍പ്പടെ നിരവധി സിനിമകളാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. ബിലാല്‍, കോട്ടയം കുഞ്ഞച്ചന്‍, സേതുരാമയ്യര്‍ തുടങ്ങിയ സിനിമകളുടെ പുത്തന്‍ വരവിനായും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്.

  മഞ്ജു വാര്യരെ വിളിച്ചൂടേ?

  മഞ്ജു വാര്യരെ വിളിച്ചൂടേ?

  മമ്മൂട്ടിയുടെ നായികയായി മഞ്ജു വാര്യരെ വിളിച്ചൂടേയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. തന്റെ മനസ്സിലെ വലിയെ മോഹമാണ് അദ്ദേഹത്തോടൊപ്പമുള്ള സിനിമയെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. റിമി ടോമിയെ വിളിച്ചൂടേയെന്നും ആരാധകര്‍ ചോദിച്ചിട്ടുണ്ട്. നായികയായിപ്പോയി വേറെ വല്ല വേഷവുമായിരുന്നുവെങ്കില്‍ താന്‍ വന്നേനെയെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ആരായിരിക്കും ആ ഭാഗ്യവതിയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്.

  വീഡിയോ കാണാം

  രമേഷ് പിഷാരടി പങ്കുവെച്ച വീഡിയോ കാണാം.

  English summary
  Ramesh Pisharody's casting call, see the video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X