മമ്മൂട്ടിക്ക് ആശംസ നേരാനായി വന്‍ജനാവലി! നേരിട്ടെത്തി സര്‍പ്രൈസ് നല്‍കി രമേഷ് പിഷാരടി! വീഡിയോ വൈറല്‍

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിയുടെ പിറന്നാളാണ് സെപ്റ്റംബര്‍ 7ന്. സോഷ്യല്‍ മീഡിയയും താരങ്ങളുമെല്ലാം അദ്ദേഹത്തിന് ആശംസ അറിയിച്ചുകൊണ്ടിരിക്കുകയാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും ഇക്കയെ കാണാനും ആശംസ കൈമാറാനുമായി ആരാധകര്‍ നേരിട്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റിനരികിലായിരുന്നു ആരാധകര്‍ തടിച്ചുകൂടിയത്. ഇക്ക വിളികളായിരുന്നു അവിടെ മുഴങ്ങിക്കൊണ്ടിരുന്നത്. മുറ്റത്തുണ്ടായിരുന്ന രമേഷ് പിഷാരടിയാണ് ഫേസ്ബുക്ക് ലൈവിലൂടെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. വീട്ടിനകത്തുനിന്നും ഇക്ക പുറത്ത് വരുന്നതിനായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു പിഷാരടി പറഞ്ഞത്.

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവരുന്ന സര്‍പ്രൈസുകളെക്കുറിച്ചും പുതിയ പ്രഖ്യാപനങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ച നേരത്തെ തന്നെ തുടങ്ങിയിരുന്നു. അതിനിടയിലാണ് രമേഷ് പിഷാരടിയും ആരാധകര്‍ക്ക് വിരുന്നുമായി എത്തിയത്. വീട്ടിനകത്തെ ആഘോഷങ്ങളിലാണ് ഇക്കയെന്നും ഇപ്പോള്‍ത്തന്നെ പുറത്തുവരുമെന്നും പിഷാരടി പറഞ്ഞിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ മമ്മൂട്ടിയും ഫേസ്ബുക്ക് ലൈവില്‍ ജോയിന്‍ ചെയ്തിരുന്നു. പിറന്നാളാശംസ അറിയിച്ചതിന് പിന്നാലെയായാണ് ഗാനഗന്ധര്‍വന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. ഗേറ്റിന് മുന്നിലെ ആള്‍ക്കൂട്ടത്തെ അമ്പരപ്പോടെ നോക്കുന്ന താരത്തെയും വീഡിയോയില്‍ കാണാം. ഗേറ്റിന് മുകളിലേക്ക് വലിഞ്ഞ് കേറാനുള്ള ശ്രമത്തെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയിരുന്നു.

മമ്മൂട്ടിയെ കാണാന്‍ പതിനായിരങ്ങള്‍

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. പലപ്പോഴായി ആരാധകര്‍ അവരുടെ ശക്തി തെലിയിച്ചിട്ടുമുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി മോഹന്‍ലാല്‍ ആരാധകരും ഇത്തവണ മമ്മൂട്ടിക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെങ്ങും മമ്മൂട്ടി നിറഞ്ഞുനില്‍ക്കുകയാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും നേരിട്ട് ആശംസ അറിയിക്കുന്നതിനായി ആരാധകര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തിയിരുന്നു. ഗേറ്റിന് പുറത്തുവെച്ചായിരുന്നു ആരാധകരുടെ സ്‌നേഹപ്രകടനങ്ങള്‍. പുറത്തേക്ക് ഇറങ്ങി വന്ന് മമ്മൂട്ടി ആരാധകരെ കൈവീശിക്കാണിച്ചിരുന്നു.

രമേഷ് പിഷാരടിയുടെ വരവ്

മിമിക്രി വേദികളിലൂടെ തുടക്കം കുറിച്ച് അഭിനേതാവായി മാറിയ രമേഷ് പിഷാരടി പഞ്ചവര്‍ണ്ണതത്തയിലൂടെയാണ് സംവിധാനത്തിലും പരീക്ഷണം നടത്തിയത്. മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന ഗാനഗന്ധര്‍വന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സിനിമയുടെ ടീസറെത്തിയത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ട്രെയിലര്‍ പുറത്തുവിടുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയായിരുന്നു പിഷാരടി ട്രെയിലര്‍ പുറത്തുവിട്ടത്.

ഗാനഗന്ധര്‍വന്റെ ട്രയിലറെത്തി

മെഗാസ്റ്റാറിന്റെ പിറന്നാള്‍ ദിനത്തിലെ ആദ്യ സര്‍പ്രൈസായിരുന്നു ഗാനഗന്ധര്‍വന്റെ ട്രെയിലര്‍. നേരത്തെ അറിയിച്ച് പോലെ തന്നെ കൃത്യസമയത്ത് ട്രെയിലറുമായി പിഷാരടി എത്തിയിരുന്നു. മമ്മൂട്ടിയുടെ വീട്ടില്‍ വെച്ച് ഫേസ്ബുക്ക് ലൈവിലെത്തിയായിരുന്നു അദ്ദേഹം ട്രെയിലര്‍ പുറത്തുവിടുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്. ആന്റോ ജോസഫുള്‍പ്പടെ നിരവധി പേരായിരുന്നു അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നത്. സിനിമയുടെ ട്രയിലര്‍ മാത്രമല്ല പിശാരടിയുടെ ഫേസ്ബുക്ക് ലൈവും ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കുടുംബനാഥനായി വീണ്ടും

കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമാണ് മമ്മൂട്ടി. കുടുംബകഥയുമായി അദ്ദേഹം എത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. അത്തരത്തിലൊരു വരവാണ് ഇത്തവണത്തേതുമെന്ന് വ്യക്തമാക്കുന്ന ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്.

ആരാധകര്‍ക്ക് സന്തോഷം

ആരാധകരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ദിനമാണിന്ന്. ട്വിറ്ററില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ അരങ്ങേറിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരത്തോടുള്ള ആരാധനയും ഇഷ്ടവുമൊക്കെ വ്യക്തമാക്കിയാണ് അവര്‍ എത്തിക്കൊണ്ടിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ നടക്കാനിരിക്കുന്ന പ്രഖ്യാപനങ്ങളറിയാനും അവര്‍ ഉറ്റുനോക്കുന്നുണ്ട്.

മുന്നോട്ടോ പിന്നോട്ടോ?

മമ്മൂട്ടിയുടെ പ്രായം പിന്നോട്ടാണോ സഞ്ചരിക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് അദ്ദേഹം. കൃത്യമായ വ്യായാമവും ഭക്ഷണരീതിയുമൊക്കെയാണ് അദ്ദേഹത്തിന്‍രെ സൗന്ദര്യത്തിന് പിന്നിലെ സീക്രട്ട്. യുവതാരങ്ങള്‍ പോലും ഇക്കാര്യത്തില്‍ അദ്ദേഹത്തെയാണ് മാതൃകയാക്കുന്നത്. സൗന്ദര്യത്തിന് പിന്നിലെ സീക്രട്ടിനെക്കുറിച്ച് പലരും നേരില്‍ ചോദിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X