For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതൊരു പതിവാക്കില്ല! 10 ല്‍ എത്ര മാര്‍ക്ക് തരാന്‍ പറ്റും? രമേഷ് പിഷാരടിയുടെ പാട്ട് വീഡിയോ വൈറലാവുന്നു

  |

  മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ രമേഷ് പിഷാരടിയെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. സ്വഭാവിക നര്‍മ്മത്തിലൂടെ വര്‍ഷങ്ങളായി മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന കലാകാരനാണ് പിഷാരടി. എഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയായിരുന്നു രമേഷ് പിഷാരടിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റിയിരുന്നത്. തുടര്‍ന്ന് പഞ്ചവര്‍ണ്ണ തത്ത എന്ന ആദ്യ ചിത്രത്തിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

  IFFKയില്‍ കെആര്‍ മോഹനന്റെ പേരില്‍ പുരസ്‌കാരം! എറ്റവും മികച്ച ഇന്ത്യന്‍ സിനിമയുടെ സംവിധായകന് നല്‍കും

  ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ നിറഞ്ഞ കൈയ്യടികളോടെയായിരുന്നു പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നത്. പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷമുളള തന്റെ രണ്ടാമത്തെ ചിത്രവും അടുത്തിടെ പിഷാരടി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം രമേഷ് പിഷാരടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇത്തവണ മിമിക്രിക്കു പകരം പാട്ടുമായിട്ടാണ് പിഷു എത്തിയിരുന്നത്.

  രമേഷ് പിഷാരടിയുടെ പാട്ട്

  രമേഷ് പിഷാരടിയുടെ പാട്ട്

  പ്രേക്ഷകരെ ചിരിപ്പിക്കുന്ന പോസ്റ്റുകളുമായി എത്താറുളള രമേഷ് പിഷാരടി ഇത്തവണ ഒരു പാട്ടുമായിട്ടാണ് എത്തിയിരുന്നത്. ഇന്ദ്രവല്ലരി പൂചൂടി വരും എന്നു തുടങ്ങുന്ന ഗാനമായിരുന്നു പിഷാരടി പാടിയിരുന്നത്. നവകേരള നിര്‍മ്മിതിക്കായി താരസംഘടനയായ അമ്മ ഒരുക്കുന്ന ഒന്നാണ് നമ്മള്‍ കലാപരിപാടിയുടെ റിഹേഴ്‌സിലിനിടെ ആയിരുന്നു പിഷാരടി പാട്ട് പാടിയത്. മധു ബാലകൃഷ്ണന്റെ പാട്ടുകേട്ട് അസൂയ മൂത്ത് താനും പാടിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു പിഷാരടി വീഡിയോ പോസ്റ്റ് ചെയ്തതിരുന്നത്.

  പിഷാരടി പറഞ്ഞത്

  പിഷാരടി പറഞ്ഞത്

  മധു ബാലകൃഷ്ണന്‍ പാടുമ്പോ ഓരോ നടിനടന്‍മാര്‍ പല പല പാട്ടുകളും റിക്വസ്റ്റ് ചെയുന്നു. റിക്വസ്റ്റ് ചെയ്ത പാട്ടുകള്‍ മധുച്ചേട്ടന്‍ പാടുന്നു. അസൂയ മൂത്ത ഞാനും മൈക്ക് എടുത്തു. എല്ലാവരും ഒരുപോലെ റിക്വസ്റ്റ് ചെയ്തത് കൊണ്ട് ഞാന്‍ പെട്ടന്ന് നിര്‍ത്തി. കടച്ചിലല്ല കൈപണിയാ. ഇതൊരു പതിവാക്കില്ല എന്ന ഉറപ്പോടുകൂടി 10 ല്‍ എത്ര മാര്‍ക്ക് തരാന്‍ പറ്റും?...രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു. വീഡിയോയില്‍ മണിയന്‍ പിളള രാജു,മനോജ് കെ ജയന്‍,ജ്യോല്‍സന തുടങ്ങിയവരെയും കാണിക്കുന്നുണ്ട്.

  വീഡിയോ കാണൂ

  ഒന്നാണ് നമ്മള്‍

  ഒന്നാണ് നമ്മള്‍

  കേരളത്തിനൊരു കൈത്താങ്ങുമായി താരസംഘടന അമ്മ എഷ്യാനെറ്റുമായി കൈകോര്‍ത്തുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒന്നാണ് നമ്മള്‍ എന്ന പേരിട്ടിരിക്കുന്ന സ്‌റ്റേജ് ഷോയിലൂടെ ലഭിക്കുന്ന പണം കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് താരസംഘടനയുടെ തീരുമാനം. അബുദാബിയില്‍ ഡിസംബര്‍ ഏഴിനാണ് പരിപാടി നടത്തുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ചലചിത്ര പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്.

  റിഹേഴ്‌സ്യല്‍ വീഡിയോകളെല്ലാം

  റിഹേഴ്‌സ്യല്‍ വീഡിയോകളെല്ലാം

  നൃത്തം,പാട്ട്,സ്‌കിറ്റുകള്‍ തുടങ്ങി ഒരുപാട് പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മലയാള സിനിമയില്‍ നിന്നു മാത്രമുളള പാട്ടുകളാണ് ഡാന്‍സുകള്‍ക്കും മറ്റുമായി താരങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ലേസര്‍ ത്രീഡി മാപ്പിംഗ് അടക്കം ഒരുപാട് സാങ്കേതിക വിദ്യകളും ഷോയിലുണ്ടാകും. അമ്മ ഷോയുമായി ബന്ധപ്പെട്ട റിഹേഴ്‌സ്യല്‍ വീഡിയോകളെല്ലാം തന്നെ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

  ഒടിയന്‍ തമിഴ്‌നാട്ടിലും തരംഗമാകും! ഡിസംബര്‍ 14ന് തമിഴ് വേര്‍ഷനും! റിലീസിനായി കാത്ത് ആരാധകര്‍

  വിക്രമിന്റെ മഹാവീര്‍ കര്‍ണ്ണനില്‍ മോഹന്‍ലാല്‍?ചിത്രത്തില്‍ ഭീമനായി താരമെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

  English summary
  ramesh pisharody's facebook video viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X