"എനിക്ക് പൃഥ്വിരാജിനേം അറിയാം ബിജു മേനോനെയും അറിയാം, നീ ഏതാടാ" രമേഷ് പിഷാരടിയുടെ പോസ്റ്റ് വൈറല്‍
അയ്യപ്പനും കോശിയ്ക്കും വേണ്ടി നഞ്ചിയമ്മ പാടിയൊരു പാട്ട് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കലക്കാത്ത എന്നു തുടങ്ങുന്ന പാട്ട് തിയ്യേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കിയിരുന്നു. പാട്ടിന് ശേഷം പൃഥ്വരാജ് ചോദിച്ച ചോദ്യങ്ങളും നഞ്ചിയമ്മ പറഞ്ഞ മറുപടിയും തരംഗമായി മാറി.

അമ്മയ്ക്ക് പൃഥ്വിരാജിനെ അറിയാമോ? ഇല്ല, ബിജു മേനോനെ അറിയാമോ? ഇല്ല, ഏത് സിനിമയ്ക്ക് വേണ്ടിയാണ് ഈ പാട്ട് പാടിയത് ഏന്നറിയുമോ? ഇല്ല, എന്റെ ആണോ എന്നായിരുന്നു നഞ്ചിയമ്മയുടെ മറുപടി. നഞ്ചിയമ്മയുടെ ഡയലോഗ് അനുകരിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പ്രായമായ ഒരു സ്ത്രീക്കൊപ്പം സംസാരിച്ചിരിക്കുന്ന ചിത്രമാണ് പിഷാരടി പങ്കുവെച്ചത്. ചിത്രത്തിന് താഴെ കൊടുത്ത അടിക്കുറിപ്പാണ് രസകരമായത്. എനിക്ക് പൃഥ്വിരാജ് ആരാണെന്നും അറിയാം. ബിജു മേനോന്‍ ആരാണെന്നും അറിയാം. നീ ഏതാടാ എന്നാണ് രമേഷ് പിഷാരടി ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍.
അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് അയ്യപ്പനും കോശിയും അണിയിച്ചൊരുക്കിയത്. അട്ടപ്പാടി നക്കുപ്പതി പിരിവ് ഊര് സ്വദേശിയാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയും തിയ്യേറ്ററുകളിലെത്തുന്നതിന് മുന്‍പേ തന്നെ നഞ്ചിയമ്മയുടെ പാട്ടും തരംഗമായി മാറിയിരുന്നു.



Click it and Unblock the Notifications