For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിഷാരടിയുടെ ബ്രില്ല്യന്‍സിന് തിരിതെളിച്ച് മമ്മൂട്ടി! മെഗാസ്റ്റാറിന്റെ ഗാനഗന്ധര്‍വ്വന് തുടക്കം

  |

  കരിയറിലെ ആദ്യ നൂറ് കോടി ചിത്രവുമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ തിളങ്ങി നില്‍ക്കുകയാണ്. ഈ വര്‍ഷം മമ്മൂട്ടിയുടേതായി റിലീസിനെത്തിയ സിനിമകളെല്ലാം പ്രതീക്ഷിച്ചതിനും അപ്പുറം വിജയം സ്വന്തമാക്കിയിരുന്നു. ഈദിന് മുന്നോടിയായി വീണ്ടുമൊരു ചിത്രം കൂടി റിലീസിനൊരുങ്ങുകയാണ്. ഇതൊന്നുമല്ലാതെ ചിത്രീകരണം അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുന്നത് മാമാങ്കമാണ്. ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന മാമാങ്കത്തിന് പിന്നാലെ മറ്റൊരു മമ്മൂട്ടി ചിത്രത്തിന് കൂടി തിരിതെളിഞ്ഞു.

  നടനും മിമിക്രി താരവുമായ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകനായിട്ടെത്തുന്നത് മമ്മൂട്ടിയാണ്. സിനിമയുടെ പ്രഖ്യാപനം മുതല്‍ മമ്മൂട്ടി ആരാധകരും മലയാള സിനിമാപ്രേമികളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് തുടക്കമായിരിക്കുകയാണ്. സിനിമയുടെ പൂജ ചടങ്ങുകള്‍ കൊച്ചിയില്‍ വെച്ച് നടന്നിരിക്കുകയാണ്.

   ഗാനഗന്ധര്‍വ്വന് തുടക്കമായി

  ഗാനഗന്ധര്‍വ്വന് തുടക്കമായി

  പഞ്ചവര്‍ണതത്തയിലൂടെ സംവിധായകനായി അരങ്ങേറ്റം നടത്തിയ രമേഷ് പിഷാരടി വീണ്ടും സംവിധായകനാവുകയാണ്. തന്റെ രണ്ടാമത്തെ സിനിമ മെഗാസ്റ്റാറിനൊപ്പമായിരിക്കുമെന്ന് പ്രഖ്യാപിച്ച താരം പിന്നീട് സിനിമയെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെച്ചു. മമ്മൂട്ടി ഏറ്റെടുത്തിരുന്ന സിനിമകളുടെ തിരക്കുകളെല്ലാം കഴിഞ്ഞിട്ടേ ഗാനഗന്ധര്‍വ്വന്‍ ആരംഭിക്കുകയുള്ളുവെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ് തുടക്കമായി എന്ന വാര്‍ത്തകളാണ് എത്തിയിരിക്കുന്നത്.

   തിരിതെളിച്ച് മമ്മൂട്ടി

  തിരിതെളിച്ച് മമ്മൂട്ടി

  ഗാനഗന്ധര്‍വ്വന്റെ പൂജ ചടങ്ങുകള്‍ ഗംഭീരമായി നടന്നിരിക്കുകയാണ്. തിരിതെളിച്ച് മമ്മൂട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. മമ്മൂട്ടിയ്‌ക്കൊപ്പം നടന്‍ മുകേഷ്, , രമേഷ് പിഷാരടി, ആന്റോ ജോസഫ്, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗാനഗന്ധര്‍വന്റെ ചിത്രീകരണം മേയ് മാസം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ജൂണ്‍ ഒന്നിന് തന്നെ ആരംഭിച്ചു, ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

   ഗന്ധര്‍വ്വനായി മമ്മൂട്ടി

  ഗന്ധര്‍വ്വനായി മമ്മൂട്ടി

  ചിത്രത്തില്‍ നിന്നും പുറത്ത് വന്ന വേറിട്ട ലുക്കിലുള്ള മമ്മൂട്ടിയുടെ ഫോട്ടോയും ടീസറും തരംഗമായിരുന്നു. മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രങ്ങള്‍ കണ്ട് വളരുന്ന കുട്ടിയെ കാണിച്ച് കൊണ്ടായിരുന്നു ടീസറെത്തിയത്. ചിത്രീകരണം ആരംഭിച്ചതോടെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ ഒരു സ്റ്റേജ് ഷോ ഗായകനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തവണത്തെ ഓണത്തിന് മുന്നോടിയായി ഗാനഗന്ധര്‍വ്വന്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമാണെന്നാണ് സൂചന.

   പിഷാരടിയ്ക്ക് പറയാനുള്ളത്

  പിഷാരടിയ്ക്ക് പറയാനുള്ളത്

  'കഥപാത്ര വൈവിധ്യങ്ങളിലൂടെ മൂന്നര പതിറ്റാണ്ടുകളില്‍ അധികമായി ഇന്ത്യന്‍ സിനിമയുടെ അത്ഭുതം. മലയാളികളുടെ അഭിമാനം. എന്നെയും നിങ്ങളെയും ഒരുപോലെ വിസ്മയിപ്പിച്ച പത്മശ്രീ ഭരത് മമ്മൂട്ടി. നമ്മുടെ സ്വന്തം മമ്മൂക്കയുമായി ഒത്തുചേര്‍ന്നൊരു സിനിമ. ഗാനമേള വേദികളില്‍ അടിപൊളി പാട്ട് പാടുന്ന കലാസധന്‍ ഉല്ലാസായി മമ്മൂക്ക വേഷമിടുമ്പോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019 ല്‍ നിങ്ങളുടെ മുന്നിലെത്തുന്നു. സ്‌നേഹത്തോടെ കൂട്ടുകാര്‍ അയാളെ വിളിക്കുന്നു ഗാനഗന്ധര്‍വ്വന്‍' എന്നുമാണ് സിനിമയെ കുറിച്ച് പിഷാരടി പറഞ്ഞിരിക്കുന്നത്.

  ഗാനമേള ഗായകനായി മമ്മൂട്ടി | FilmiBeat Malayalam
  ഉണ്ട റിലീസിനൊരുങ്ങി

  ഉണ്ട റിലീസിനൊരുങ്ങി

  പേരന്‍പ്, യാത്ര, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ട എന്ന മമ്മൂട്ടിച്ചിത്രം റിലീസിനൊരുങ്ങുകയാണ്. ഈ വര്‍ഷത്തെ ഈദിന് മുന്നോടിയായി ജൂണ്‍ ആറിനാണ് ഉണ്ടയുടെ റിലീസ്. മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകയും ഉണ്ടയ്ക്കുണ്ട്. ചിത്രത്തിലൂടെ റിയലിസ്റ്റിക്കായ ഒരു പോലീസുകാരനെ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഗ് ബജറ്റ് ചിത്രം മാമാങ്കമാണ് ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ സിനിമ.

  English summary
  Ramesh Pisharody's Ganagandharvan movie shoot started
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X