വിദേശത്തെവിടെയോ ഒരു ബ്ലഫ് മാസ്റ്റേഴ്‌സ് നടക്കുന്നുണ്ട്! വൈറലായി രമേഷ് പിഷാരടിയുടെ പുതിയ ചിത്രം
മലയാളി പ്രേക്ഷകര്‍ വര്‍ഷങ്ങളായി ഇഷ്ടപ്പെടുന്ന കലാകാരന്‍മാരില്‍ ഒരാളാണ് രമേഷ് പിഷാരടി. രസകരമായ തമാശകളുമായിട്ടാണ് പിഷാരടി പ്രേക്ഷകര്‍ക്കു മുന്നില്‍ എപ്പോഴും എത്താറുളളത്. മിമിക്രി വേദികളില്‍നിന്നും ടെലിവിഷന്‍ അവതാരകനായും നടനായും തിളങ്ങിയ പിഷു ഇപ്പോള്‍ സംവിധായകനായും തിളങ്ങിനില്‍ക്കുകയാണ്.
പിഷാരടിയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. വിദേശത്തെവിടെയോ ഒരു ബ്ലഫ് മാസ്റ്റേര്‍സ് നടക്കുന്നുണ്ട് എന്ന അടിക്കുറിപ്പോടെയാണ് രമേഷ് പിഷാരടി പുതിയ ചിത്രം പങ്കുവെച്ചിരുന്നത്. പിഷാരടിയുടെ മുഖവുമായി സാമ്യമുളള ഒരു വിദേശിയുടെ ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.

പിഷുവിന്റെ അപരന്റെ ചിത്രം ഏതായാലും ആരാധകര്‍ എറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് താഴെ ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം മമ്മൂട്ടിയെ നായകനാക്കിയുളള ഗാനഗന്ധര്‍വ്വനാണ് രമേഷ് പിഷാരടി അടുത്തതായി സംവിധാനം ചെയ്യുന്നത്. പുതിയ ചിത്രത്തിന്റെ അടുത്തിടെയായിരുന്നു നടന്നത്. സംവിധാനത്തിനു പുറമെ നിരവധി സിനിമകളില്‍ അഭിനേതാവായും രമേഷ് പിഷാരടി എത്തുന്നുണ്ട്.


Click it and Unblock the Notifications