കടുവ മാഷിന് ഓട്ടക്കാലണ സമര്‍പ്പണവുമായി രമേഷ് പിഷാരടി! വൈറലാകുന്ന പുതിയ ചിത്രം! കാണൂ

By Midhun Raj

സ്വഭാവിക നര്‍മ്മത്തിലൂടെ പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കാറുളള താരമാണ് രമേഷ് പിഷാരടി. മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തി ഇപ്പോള്‍ സംവിധായകനായും തിളങ്ങിനില്‍ക്കുകയാണ് നടന്‍. സിനിമാത്തിരക്കുക ള്‍ക്കിടെയിലും സമൂഹ മാധ്യമങ്ങളില്‍ സജീവമായി ഇടപെടാറുണ്ട് പിഷാരടി.

പുതിയ വിശേഷങ്ങളെല്ലാം ഹാസ്യ രൂപേണ പങ്കുവെച്ചുകൊണ്ടാണ് നടന്‍ എത്താറുളളത്. പിഷാരടിയുടെതായി ഇന്‍സ്റ്റഗ്രാമില്‍ പുറത്തിറങ്ങിയ പുതിയ ചിത്രം വൈറലായി മാറിയിരുന്നു. കറുത്ത ടീഷര്‍ട്ടും കീറിപ്പറഞ്ഞ ജിന്‍സും ധരിച്ച പിഷുവിനെയായിരുന്നു ചിത്രത്തില്‍ കാണിച്ചിരുന്നത്. പുതിയ ചിത്രത്തിനൊപ്പം രമേഷ് പിഷാരടി കുറിച്ച അടിക്കുറിപ്പായിരുന്നു ചിരി പടര്‍ത്തിയിരുന്നത്.

ramesh pisharody,

ഓട്ടക്കാലണ സമര്‍പ്പണം, ഉപ്പു കല്ലില്‍ മുട്ടുകുത്തി നിര്‍ത്തിച്ച കടുവ മാഷിന് എന്നു കുറിച്ചു കൊണ്ടായിരുന്നു നടന്‍ എത്തിയത്. പിഷുവിന്റെ ചിത്രത്തിനു താഴെ നിരവധി കമന്റുകളും വന്നിരുന്നു. അതേസമയം മമ്മൂട്ടിയെ നായകനാക്കിയുളള ഗാനഗന്ധര്‍വ്വനാണ് രമേഷ് പിഷാരടി അടുത്തതായി സംവിധാനം ചെയ്യുന്നത്. പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. സംവിധാനത്തിനു പുറമെ നിരവധി സിനിമകളില്‍ അഭിനേതാവായും രമേഷ് പിഷാരടി സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X