മായിന്‍ കുട്ടിയെ വീണ്ടും ഓര്‍മിപ്പിച്ച് ജഗദീഷ്! ട്രോളുമായി രമേഷ് പിഷാരടി

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് നടന്‍ ജഗദീഷ്. നായകനായും ഹാസ്യ താരമായും തിളങ്ങിയ നടന്റെ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇന്‍ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനും ഗോഡ് ഫാദറിലെ മായിന്‍ കുട്ടിയുമെല്ലാം ജഗദീഷിന്റെതായി പ്രേക്ഷകര്‍ സ്വീകരിച്ച കഥാപാത്രങ്ങളാണ്. ട്രോളന്മാരുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രം കൂടിയാണ് ഗോഡ് ഫാദറിലെ മായിന്‍ കുട്ടി.

jagadheesh-ramesh pisharody

മായിന്‍ കുട്ടിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുളള ജഗദീഷിന്റെ പുതിയൊരു ചിത്രം രമേഷ് പിഷാരടി പങ്കുവെച്ചിരുന്നു. ആ നില്‍പ്പിന് ഇപ്പോഴും ഒരു മാറ്റവുമില്ലെന്നാണ് രമേഷ് പിഷാരടിയുടെ കണ്ടെത്തല്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു രമേഷ് പിഷാരടി ഈ ചിത്രം പോസ്റ്റ് ചെയ്തത്. ആക്ഷന്‍ പറഞ്ഞാല്‍ ഉടനെ അഭിനയിക്കാന്‍ റെഡി ആയി നില്‍ക്കുന്ന ജഗദീഷേട്ടന്‍ (updated version) (ഇപ്പൊ ലൊക്കേഷനില്‍ കണ്ടത്) എന്നാണ് ഫോട്ടോയ്‌ക്കൊപ്പം പിഷാരടി കുറിച്ചത്.

സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും മിനിസ്‌ക്രീനില്‍ ജഗദീഷ് എത്താറുണ്ട്. എഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സിലാണ് ജഡ്ജായി അദ്ദേഹം എത്താറുളളത്. മലയാളത്തില്‍ 300ലധികം സിനിമളിലാണ് ജഗദീഷ് അഭിനയിച്ചത്. അഭിനയത്തിന് പുറമെ തിരക്കഥാകൃത്ത്, ഗായകന്‍ തുടങ്ങിയ മേഖലകളിലും നടന്‍ തിളങ്ങിയിരുന്നു. ജഗദീഷിന്റെ ഹാസ്യ റോളുകളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. 1984ല്‍ പുറത്തിറങ്ങിയ ത്രീഡി ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് നടന്‍ സിനിമാ രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവ താരങ്ങള്‍ക്കൊപ്പവും ഉളള സിനിമകളിലെല്ലാം അഭിനയിച്ചു. നിരവധി സിനിമകള്‍ക്ക് കഥയെഴുതിയും ജഗദീഷ് ശ്രദ്ധേയനായിരുന്നു.

More from Filmibeat

Read more about: jagadheesh ramesh pisharody
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X