ചിതലിന് അറിയില്ലല്ലോ മൊതലിന്‍ വില! വൈറലായി രമേഷ് പിഷാരടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്! കാണൂ
മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തി ജൈത്രയാത്ര തുടരുന്ന താരമാണ് രമേഷ് പിഷാരടി. ധര്‍മ്മജനൊപ്പമുളള പിഷാരടിയുടെ സ്‌കിറ്റുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് മലയാളി പ്രേക്ഷകര്‍ നല്‍കിയിരുന്നത്. സ്വാഭാവിക നര്‍മ്മത്തിലൂടെയാണ് പിഷാരടി പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നത്. ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുക്കൊണ്ടാണ് രമേഷ് പിഷാരടിയും സംഘവും എപ്പോഴും കോമഡി സ്‌കിറ്റുമായി എത്താറുളളത്.
അടുത്തിടെ സംവിധായകനായുളള താരത്തിന്റെ വരവിനും മികച്ച സ്വീകരണമായിരുന്നു മലയാളി പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കാനും രമേഷ് പിഷാരടിക്ക് സാധിച്ചു. പഞ്ചവര്‍ണ്ണ തത്തയ്ക്ക് പിന്നാലെ മമ്മൂക്കയെ നായകനാക്കിയുളള പുതിയ ചിത്രമൊരുക്കാനുളള തയ്യാറെടുപ്പുകളിലാണ് പിഷാരടിയുളളത്. അതേസമയം പിഷുവിന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

ബഡായി ബംഗ്ലാവിലേക്കില്ല
എഷ്യാനെറ്റില്‍ വര്‍ഷങ്ങളായി സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പരിപാടിയാണ് ബഡായി ബംഗ്ലാവ്. ബഡായി ബംഗ്ലാവിന്റെ പുതിയ സീസണ്‍ അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ രമേഷ് പിഷാരടിയും ആര്യയും ഇല്ലാത്തത് ആരാധകരെയും പ്രേക്ഷകരെയും ഒന്നടങ്കം നിരാശരാക്കിയിരുന്നു.പിഷാരടിക്ക് പകരം അവതാരകനും നടനുമായ മിഥുന്‍ രമേഷായിരുന്നു എത്തിയിരുന്നത്. സിനിമാത്തിരക്കുകളും മറ്റും കാരണമാണ് രമേഷ് പിഷാരടി എത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം
മമ്മൂക്കയെ നായകനാക്കിയുളള പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് രമേഷ് പിഷാരടിയുളളത്. ഗാനഗന്ധര്‍വ്വന്‍ എന്ന പേരിട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ മോഷന്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഹാസ്യത്തിന് പ്രാധാന്യമുളള ഒരു ചിത്രമായിരിക്കും മമ്മൂക്കയെ നായനാക്കി പിഷാരടി ഒരുക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
അതേസമയം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ തന്റെ പഴയ സര്‍ട്ടിഫിക്കറ്റുകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രമേഷ് പിഷാരടി എത്തിയിരുന്നത്. വര്‍ഷങ്ങളുടെ അധ്വാനം ചിതലരിച്ചു പോവുന്നതിന്റെ വിഷമം പങ്കുവെച്ചാണ് പിഷാരടി എത്തിയത്. സ്‌കൂള്‍ കാലം മുതലേ നല്ലൊരു സ്‌റ്റേജ് കലാകാരനായി പേരെടുത്ത ആളാണ് രമേഷ് പിഷാരടി. പണ്ട് ലഭിച്ച സര്‍ട്ടിഫിക്കറ്റുകളുടെ ചിത്രങ്ങളെല്ലാം നടന്‍ പോസ്റ്റ് ചെയ്തിരുന്നു. കടലാസില്‍ അല്ലെങ്കില്‍ ചിത്രങ്ങളായെങ്കിലും ഒകെയും ശേഷിക്കട്ടെ എന്ന് കരുതിയാണ് പിഷാരടിയുടെ ഈ പോസ്റ്റ്.

പിഷു പറഞ്ഞത്
ചിതലിനറിയില്ല മൊതലിന്‍ വില... പഴയ സര്‍ട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈര്‍പ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയില്‍ കിട്ടി. ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി... 2005 ഡിസംബറില്‍-25 പരിപാടി, മഴക്കാലമായ ജൂലായില്‍ 10 പരിപാടി, ഒരു റേഡിയോ ഇന്റര്‍വ്യൂവില്‍ 'മാസം 30 സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് 'എന്നു പറഞ്ഞപ്പോള്‍ അവതാരകയുടെ അടുത്ത ചോദ്യം 'മുപ്പതോ? തള്ളല്ലല്ലോ അല്ലെ??? തള്ളികളയാനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേര്‍ ചിത്രങ്ങള്‍. പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പോസ്റ്റ് കാണൂ


Click it and Unblock the Notifications