ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റര്‍,മോനുമായി വരുന്നവന്‍ മോന്‍സ്റ്റര്‍,പിഷാരടിയുടെ ചിത്രം വൈറല്‍
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ താരങ്ങളില്‍ ഒരാളാണ് രമേഷ് പിഷാരടി. മിമിക്രി വേദികളില്‍ നിന്നും സിനിമയില്‍ എത്തിയ താരത്തിന് ആരാധകരും ഏറെയാണ്. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് രമേഷ് പിഷാരടി പ്രേക്ഷകരുടെ ഇഷ്ട താരമായത്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടി നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ബഡായി ബംഗ്ലാവിന് പിന്നാലെ സിനിമകളിലും സജീവമായ താരം രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. സംവിധാനത്തിലും തിളങ്ങിയ നടന്റെ പഞ്ചവര്‍ണ്ണ തത്ത, ഗാനഗന്ധര്‍വ്വന്‍ തുടങ്ങിയ രണ്ട് സിനിമകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് രമേഷ് പിഷാരടി. നടന്റെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. രമേഷ് പിഷാരടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ മകനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം എത്തിയത്. ചിത്രത്തിനൊപ്പം നടന്‍ കുറിച്ച ക്യാപ്ഷനായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. ഗ്യാങ്ങുമായി വരുന്നവന്‍ ഗ്യാങ്സ്റ്റര്‍, മോനുമായി വരുന്നവന്‍ മോന്‍സ്റ്റര്‍ എന്നാണ് പുതിയ ചിത്രത്തിന് താഴെ നടന്‍ കുറിച്ചിരിക്കുന്നത്.
രമേഷ് പിഷാരടിയുടെ ചിത്രത്തിന് പിന്നാലെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഭാര്യയുമായി വരുന്നവനാണോ ബാരിസ്റ്റര്‍, മോളുമായി വരുന്നവന്‍ മോള്‍സ്റ്റര്‍, തക്കുടുവുമായി വരുന്നവന്‍ തക്കുടുസ്റ്റര്‍, കമന്റുമായി വരുന്നവർ കമൻസ്റ്റ്റർ, പുലിയുമായി വരുന്നവർക്കാണോ പുലിസ്റർ പ്രൈസ് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍ വന്നിരിക്കുന്നത്. മറ്റു ചിലര്‍ ക്യാപ്ഷന്‍ സിംഹമേ എന്നൊക്കെ വിളിച്ച് പിഷാരടിയുടെ ചിത്രത്തിന് താഴെ എത്തിയിരിക്കുന്നു. ആരാധകര്‍ക്കൊപ്പം ടൊവിനോ തോമസ് ഉള്‍പ്പെടെയുളള താരങ്ങളും കമന്റുകളുമായി എത്തിയിരുന്നു.
Recommended Video
കുറച്ച് നാളുകള്‍ക്ക് മുന്‍പ് കുടുംബത്തോടൊപ്പമുളള ചിത്രം പങ്കുവെച്ച് ഇതൊരു ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രം എന്നാണ് പിഷാരടി കുറിച്ചത്. അന്നും നടന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലോക്ഡൗണിന് പിന്നാലെ വീണ്ടും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു രമേഷ് പിഷാരടി. അടുത്തിടെ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത ഓണ പരിപാടികളില്‍ നടന്‍ പങ്കെടുത്തിരുന്നു. സംവിധാനത്തിന് പുറമെ അഭിനേതാവായും സിനിമകളില്‍ സജീവമാണ് നടന്‍. സഹനടനായും ഹാസ്യ വേഷങ്ങളിലുമൊക്കെയാണ് രമേഷ് പിഷാരടി സിനിമകളില്‍ തിളങ്ങിയത്.


Click it and Unblock the Notifications