ഇത് പൊളിക്കും! പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം പുതിയ ചിത്രവുമായി രമേഷ് പിഷാരടി എത്തുന്നു!!

By Midhun

സിനിമകളിലുടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത കലാകാരനാണ് രമേഷ് പിഷാരടി. പിഷാരടിയുടെതായി ഈ വര്‍ഷം പുറത്തിറങ്ങിയ ആദ്യ സംവിധാന സംരഭമായിരുന്നു പഞ്ചവര്‍ണ തത്ത. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കുവാന്‍ പിഷാരടിക്ക് സാധിച്ചിരുന്നു. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു പിഷാരടി പഞ്ചവര്‍ണ തത്ത ഒരുക്കിയിരുന്നത്.

ramesh pisharody

ചിത്രത്തില്‍ ജയറാമിന്റെ വേറിട്ട മേക്ക് ഓവര്‍ തന്നെയായിരുന്നു ശ്രദ്ധേയമായിരുന്നത്. പഞ്ചവര്‍ണ്ണ തത്തയ്ക്കായി തലമൊട്ടയടിച്ചും ശരീരഭാരം കൂട്ടിയുമായിരുന്നു ജയറാം എത്തിയിരുന്നത്. എംഎല്‍എ വേഷത്തില്‍ ആദ്യമായി അഭിനയിച്ച ചാക്കോച്ചനും ചിത്രത്തില്‍ തിളക്കമാര്‍ന്ന പ്രകടനമായിരുന്നു നടത്തിയിരുന്നത്. അനുശ്രീയായിരുന്നു ചിത്രത്തില്‍ നായികാ വേഷത്തിലെത്തിയിരുന്നത്. സപ്തരംഗ് സിനിമാസിന്റെ ബാനറില്‍ മണിയന്‍പ്പിളള രാജു ചിത്രം നിര്‍മ്മിച്ചു.

ramesh pisharody

സലീംകുമാര്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. കഴിഞ്ഞ വിഷുവിന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്. പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം തന്റെ അടുത്ത ചിത്രത്തിനായുളള തയ്യാറെടുപ്പുകളിലാണ് രമേഷ് പിഷാരടിയുളളത്. ചിത്രത്തിന്റെ എഴുത്ത് തുടങ്ങിയതായാണ് അറിയുന്നത്. പിഷാരടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജ് വഴി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം അറിയിച്ചിട്ടില്ല. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വന്നതോടെ പഞ്ചവര്‍ണ്ണ തത്ത പോല പിഷാരടിയുടെ അടുത്ത ചിത്രവും മികച്ച നിലവാരം പുലര്‍ത്തുന്നതായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X