'നടക്കാന്‍ പഠിച്ചതിന്‌റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല', മകനൊപ്പം രമേഷ് പിഷാരടി

By Midhun Raj

ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. ബ്ലഫ് മാസ്റ്റേഴ്‌സ്, ബഡായി ബംഗ്ലാവ് പോലുളള പരിപാടികളിലൂടെയാണ് നടന്‍ ജനപ്രിയ താരമായത്. ടിവി ഷോകളില്‍ തിളങ്ങിയ ശേഷമാണ് നടന്‍ സിനിമകളിലും സജീവമായത്. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ തുടങ്ങിയ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തും താരം എത്തിയിരുന്നു. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് പിഷാരടി. നടന്റെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്.

ramesh pisharody

രമേഷ് പിഷാരടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലെ ക്യാപ്ഷന്‍ കിംഗായ പിഷാരടി ഇത്തവണയും രസകരമായൊരു ക്യാപ്ഷനുമായാണ് എത്തിയിരിക്കുന്നത്. ഇളയ മകനൊപ്പമുളള പുതിയ ചിത്രത്തിന് പിഷാരടി നല്‍കിയ ക്യാപ്ഷനാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നടക്കാന്‍ പഠിച്ചതിന്റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല എന്നാണ് പിഷാരടി ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ജനലില്‍ പിടിച്ച് പുറത്തേക്ക് നോക്കി വിഷമത്തോടെ ഇരിക്കുന്ന അച്ഛനെയും മകനെയുമാണ് ചിത്രത്തില്‍ കാണാനാവുക. അടുത്തിടെ മകനൊപ്പമുളള പിഷുവിന്‌റെ മറ്റൊരു ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അന്നും രസകരമായൊരു ക്യാപ്ഷനായിരുന്നു നടന്‍ നല്‍കിയത്. ഗ്യാങ്ങുമായി വരുന്നവന്‍ ഗ്യാങ്സ്റ്റര്‍, മോനുമായി വരുന്നവന്‍ മോന്‍സ്റ്റര്‍ എന്നാണ് ചിത്രത്തിന് താഴെ രമേഷ് പിഷാരടി കുറിച്ചിരുന്നത്. പിന്നാലെ നിരവധി പേരാണ് നടന്റെ ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി എത്തിയിരുന്നത്.

അപ്പോ ഭാര്യയുമായി വരുന്നവനാണോ ബാരിസ്റ്റര്‍, മോളുമായി വരുന്നവന്‍ മോള്‍സ്റ്റര്‍, തക്കുടുവുമായി വരുന്നവന്‍ തക്കുടുസ്റ്റര്‍, കമന്റുമായി വരുന്നവര്‍ കമന്‍സ്റ്റ്‌റര്‍, പുലിയുമായി വരുന്നവര്‍ക്കാണോ പുലിസ്‌റര്‍ പ്രൈസ് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍ വന്നിരുന്നത്. മറ്റു ചിലര്‍ ക്യാപ്ഷന്‍ സിംഹമേ എന്നൊക്കെ വിളിച്ച് പിഷാരടിയുടെ ചിത്രത്തിന് താഴെ എത്തിയിരിക്കുന്നു.

Recommended Video

Ramesh Pisharody about the shooting experience with Mammootty | FilmiBeat Malayalam

കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുളള താരമാണ് രമേഷ് പിഷാരടി. മുന്‍പ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുളള ചിത്രത്തിന് ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നാണ് നടന്‍ ക്യാപ്ഷന്‍ നല്‍കിയിരുന്നത്. ലോക്ഡൗണിന് പിന്നാലെ വീണ്ടും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്നു രമേഷ് പിഷാരടി. അടുത്തിടെ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത ഓണ പരിപാടികളില്‍ നടന്‍ പങ്കെടുത്തിരുന്നു. ടിവി ഷോകളില്‍ വിധികര്‍ത്താവായും നടന്‍ എത്താറുണ്ട്.

Read more about: ramesh pisharody
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X