ഗാനഗന്ധര്‍വ്വന്‍ നേടിയ വന്‍വിജയം! മെഗാസ്റ്റാറിനൊപ്പം പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രമേഷ് പിഷാരടി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അടുത്തിടെ തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍, സെപ്റ്റംബര്‍ 27ന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. പഞ്ചവര്‍ണ്ണ തത്തയുടെ വിജയത്തിന് ശേഷം രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ കൂടിയായിരുന്നു ഇത്. ഗാനമേള വേദികളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌ഫോസീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് സിനിമ മുന്നേറുന്നത്. സിനിമയുടെ വിജയത്തിന് നന്ദി പറഞ്ഞുകൊണ്ടുളള രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു, കലാസദന്‍ ഉല്ലാസിന്റെ ചെറിയ ജീവിതം വലിയ വിജയമാക്കി തന്നതിന് പ്രേക്ഷകരോട് നന്ദി അറിയിച്ചുകൊണ്ടാണ് സംവിധായകന്‍ എത്തിയിരുന്നത്.

മമ്മൂട്ടി, സഹരചയിതാവ് ഹരി പി നായര്‍, സഹ നിര്‍മ്മാതാവ് തുടങ്ങിയവര്‍ക്കൊപ്പമുളള സെല്‍ഫിയും രമേഷ് പിഷാരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും മികച്ച പ്രതികരണം നേടിക്കൊണ്ടാണ് സിനിമ മുന്നേറുന്നത്. മെഗാസ്റ്റാറിന്റെതായി ഇക്കൊല്ലം പുറത്തിറങ്ങിയ ആറാമത്തെ സിനിമ കൂടിയായിരുന്നു ഗാനഗന്ധര്‍വ്വന്‍.

പുതുമുഖ നടി വന്ദിത മനോഹറാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍ പിളള രാജു,ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറിനും ഗാനങ്ങള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ ദീപക് ദേവാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരുമാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നത്. പിഷാരടിയുടെ ആദ്യ സംവിധാന സംരഭത്തിന് വേണ്ടിയും ഹരി പി നായര്‍ കഥയെഴുതിയിരുന്നു. 2 മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുളള ചിത്രം പക്ക എന്റര്‍ടെയ്‌നറായിട്ടാണ് പുറത്തിറങ്ങിയിരുന്നത്.

മമ്മൂക്ക മുന്‍പ് കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു തരം കഥാപാത്രമായിട്ടാണ് ഗാനഗന്ധര്‍വ്വനില്‍ എത്തുന്നതെന്ന് അറിയുന്നു.
ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതലാണ് എല്ലാവരിലും ആകാംക്ഷകള്‍ വര്‍ദ്ധിച്ചിരുന്നത്. സിനിമയുടെ വേറിട്ടൊരു ഫസ്റ്റ്ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഒരു ഗാനമേള ട്രൂപ്പിന്റെ പോസ്റ്റര്‍ പോലെ രൂപപ്പെടുത്തികൊണ്ടാണ് ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ്ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക മൂന്ന് വൃത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നതെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











