ചിരിയാണ് മെയിനെന്ന് പിഷാരടി! സംവിധാനം ചെയ്ത സിനിമകളില്‍ കണ്ടില്ലെന്ന് കമന്റ്! നടന്റെ മറുപടി
മിമിക്രി വേദികളില്‍ നിന്നും ടെലിവിഷന്‍ രംഗത്തും പിന്നീട് സിനിമകളിലും തിളങ്ങിയ താരമാണ് രമേഷ് പിഷാരടി. ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കൊപ്പം കോമഡി പ്രോഗ്രാമുകളിലൂടെയാണ് പിഷാരടി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. തുടര്‍ന്ന് അഭിനേതാവായും സംവിധായകനായും സിനിമയിലും രമേഷ് പിഷാരടി തിളങ്ങി. പഞ്ചവര്‍ണ്ണ തത്ത എന്ന ആദ്യ സംവിധാന സംരംഭം തന്നെ സൂപ്പര്‍ഹിറ്റാക്കാനും നടന് സാധിച്ചു.

പഞ്ചവര്‍ണ്ണ തത്തയ്ക്ക് പിന്നാലെയാണ് ഗാനഗന്ധര്‍വ്വന്‍ എന്ന രണ്ടാമത്തെ ചിത്രവും പിഷുവിന്റെതായി അടുത്തിടെ പുറത്തിറങ്ങിയത്. സംവിധാനത്തിന് പുറമെ അഭിനേതാവായും തിളങ്ങിനില്‍ക്കുകയാണ് താരം. രമേഷ് പിഷാരടിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു. കുഞ്ചാക്കോ ബോബന്‍, സംവിധായകന്‍ ജിസ് ജോയി, കൃഷ്ണശങ്കര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിരി പങ്കിടുന്ന ഒരു ചിത്രമാണ് പിഷാരടി പോസ്റ്റ് ചെയ്തത്.
ഫോട്ടോയ്‌ക്കൊപ്പം 'ചിരിയാണ് സാറേ ഞങ്ങളുടെ മെയിന്‍' എന്നൊരു അടിക്കുറിപ്പും നടന്റെതായി വന്നിരുന്നു. തുടര്‍ന്ന് നിരവധി ആരാധകര്‍ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തി. ഇതില്‍ പിഷാരടിയുടെ അടിക്കുറിപ്പിന് മറുപടിയായി 'പക്ഷേ താന്‍ സംവിധാനം ചെയ്ത രണ്ടു സിനിമകളിലും ഈ ചിരി ഉണ്ടായിരുന്നില്ല എന്ന് ഒരാള്‍ കുറിച്ചു. കമന്റടിച്ചയാള്‍ക്ക് പിഷാരടിയുടെ മറുപടി വന്നിരുന്നു. അവിടെ ചിരി അല്ലാര്‍ന്നു മെയിന്‍ എന്നാണ് പിഷു മറുപടി നല്‍കിയത്.


Click it and Unblock the Notifications