twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുറത്തിറങ്ങരുത് എന്നല്ലേ അച്ഛാ സര്‍ക്കാറിന് പറയാന്‍ പറ്റൂ! പുറത്ത് കയറരുതെന്ന് പറയാന്‍ പറ്റില്ലല്ലോ!

    By Midhun Raj
    |

    കൊറോണ സമയം ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് താരങ്ങള്‍ എത്തുന്നുണ്ട്. അപ്രതീക്ഷിതമായി കിട്ടിയ ഒഴിവു വേളകള്‍ ആസ്വദിക്കുകയാണ് എല്ലാവരും. കൊറോണ വ്യാപനത്തിനിടെ വീട്ടില്‍ തന്നെ ഇരിക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നത്. രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനിടെ നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെതായി വന്ന ഇന്‍സ്റ്റഗ്രാം ചിത്രം വൈറലായിരുന്നു.

    Ramesh Pisharody

    കുട്ടികള്‍ക്കൊപ്പമുളള ചിത്രമാണ് നടന്‍ ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ രമേഷ് പിഷാരടി കുറിച്ച അടിക്കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. പുറത്തിറങ്ങരുത് എന്നല്ലേ അച്ഛാ സര്‍ക്കാരിന് പറയാന്‍ പറ്റൂ. പുറത്ത് കയറരുത് എന്ന് പറയാന്‍ പറ്റില്ലല്ലോ എന്നാണ് മക്കള്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പം പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

    നേരത്തെ ടൊവിനോ തോമസും മകളെ പുറത്തു കയറ്റി കൊണ്ടുളള ഒരു വീഡിയോ പങ്കുവെച്ചിരുന്നു. മകള്‍ ഇസയെ പുറത്ത് കയറ്റി വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ ആയിരുന്നു ടൊവിനോ പോസ്റ്റ് ചെയ്തിരുന്നത്. നേരത്തെ നീരജ് മാധവ്, കനിഹ, പൂര്‍ണിമ ഇന്ദ്രജിത്ത്, അഹാന കൃഷ്ണ, നവ്യാ നായര്‍ തുടങ്ങിയ താരങ്ങളും കൊറോണ കാലത്തെ വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.

    കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ്‌ വീടിന്റ ജനാലയില്‍ കൂടി പുറത്തേക്ക് നോക്കുന്ന ഒരു ചിത്രവും രമേഷ് പിഷാരടി പങ്കുവെച്ചിരുന്നു. അന്ന് ചിത്രത്തിനൊപ്പം നടന്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. മനുഷ്യന്‍ മനുഷ്യനില്‍ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂര്‍വ സാഹചര്യം എന്നാണ് കൊറോണ സമയത്തെക്കുറിച്ച് രമേഷ് പിഷാരടി അന്ന് കുറിച്ചത്. അത് കൊണ്ട് തന്നെ മനസുകള്‍ തമ്മിലുളള അകലം ഈ അവസരത്തില്‍ കുറയണമെന്നും പിഷാരടി പറഞ്ഞിരുന്നു.

    മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തുടങ്ങിയാല്‍ വീട്ടിലെ ഇരിപ്പിടങ്ങളെല്ലാം ഹൗസ്ഫുള്‍: എംഎ നിഷാദ്മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തുടങ്ങിയാല്‍ വീട്ടിലെ ഇരിപ്പിടങ്ങളെല്ലാം ഹൗസ്ഫുള്‍: എംഎ നിഷാദ്

    ജാതി, മതം, ദേശം, രാഷ്ട്രീയം, ഇതിനുമെല്ലാം അപ്പുറം മനുഷ്യന്‍ മാനദണ്ഡമാവണം. ലോക ജനതയോടൊപ്പം നമ്മളും അതിജീവനത്തിന്റെ പോരാട്ടത്തിലാണ്. പ്രതിരോധമാണ് പ്രതിവിധി. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, പോലീസ്, സൈനിക വിഭാഗങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍വോപരി സര്‍ക്കാരുകള്‍ അവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുവാന്‍ നമ്മുടെ സഹകരണം കൂടിയേ തീരു എന്നും രമേഷ് പിഷാരടി കുറിച്ചിരുന്നു.

    ഇതില്‍ എന്റെ മകളുണ്ട്‌! ദയവ് ചെയ്ത് നെഗറ്റീവ് കമന്റുകള്‍ ഇടരുതെന്ന് ആര്യഇതില്‍ എന്റെ മകളുണ്ട്‌! ദയവ് ചെയ്ത് നെഗറ്റീവ് കമന്റുകള്‍ ഇടരുതെന്ന് ആര്യ

    Read more about: ramesh pisharody
    English summary
    Ramesh Pisharody's selfi picture with his kids
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X