ചാക്കോച്ചന്റെ ഇസക്കുട്ടന് ആനവണ്ടി സമ്മാനിച്ച് രമേഷ് പിഷാരടി! വെെറലായി ചിത്രം

By Prashant V R

കുഞ്ചാക്കോ ബോബനൊപ്പം മകന്‍ ഇസഹാക്കും സോഷ്യല്‍ മീഡിയയിലെ താരമാണ്. ഇസക്കുട്ടന്റെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് മകന്‍ എത്തിയത്. മകന്റെ വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബന്‍ എപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

kunchackoboban-rameshpisharody

അടുത്തിടെ ഇസയുടെ ഒന്നാം പിറന്നാള്‍ ചാക്കോച്ചനും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു മകന് നടന്‍ പേരിട്ടത്. ലോക് ഡൗണ്‍ കാലത്ത് ഇസയ്‌ക്കൊപ്പം കളിക്കുന്നതിന്റെ ചിത്രങ്ങളും മുന്‍പ് ചാക്കോച്ചന്‍ പങ്കുവെച്ചിരുന്നു.

ലോക് ഡൗണിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ സുഹൃത്തും സംവിധായകനുമായ രമേഷ് പിഷാരടി ഇസയ്ക്ക് നല്‍കിയ സമ്മാനത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ചാക്കോച്ചന്‍ എത്തിയിരിക്കുന്നത്. എ രമേഷ് പിഷു എന്റര്‍പ്രൈസ് എന്നാണ് സമ്മാനത്തെ കുഞ്ചാക്കോ ബോബന്‍ വിശേഷിപ്പിക്കുന്നത്.

മരത്തില്‍ തീര്‍ത്ത ഒരു കുഞ്ഞ് കെഎസ്ആര്‍ടിസി ബസും ഉന്തുവണ്ടിയുമാണ് രമേഷ് പിഷാരടി ഇസുവിന് സമ്മാനമായി നല്‍കിയിരിക്കുന്നത്. ചാക്കോച്ചന്റെ പോസ്റ്റിന് പിന്നാലെ കമന്റുമായി രമേഷ് പിഷാരടിയും എത്തിയിരുന്നു. സിനിമകള്‍ക്കൊപ്പം തന്നെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ചാക്കോച്ചനും പിഷാരടിയും. പിഷുവിന്റെ ആദ്യ സംവിധാന സംരംഭമായ പഞ്ചവര്‍ണ്ണതത്തയില്‍ കുഞ്ചാക്കോ ബോബനും മുഖ്യ വേഷത്തില്‍ അഭിനയിച്ചിരുന്നു.

അതേസമയം കഴിഞ്ഞ വര്‍ഷം എപ്രിലിലായിരുന്നു ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസ വന്നത്. ഇസഹാക്കിന്റെ മാമോദീസ ചടങ്ങും മറ്റുമെല്ലാം നടനും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു. ഇസഹാക്ക് വന്നതിന് ശേഷമാണ് അഞ്ചാം പാതിര എന്ന വലിയ വിജയ ചിത്രം നടന് ലഭിച്ചത്. ത്രില്ലര്‍ ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. അഞ്ചാം പാതിര കഴിഞ്ഞും കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലോക് ഡൗണ്‍ കാലം ഇസുവിനൊപ്പം കളിച്ചും വര്‍ക്കൗട്ട് ചെയ്തുമൊക്കെയാണ് നടന്‍ ചെലവഴിച്ചത്.

Recommended Video

ഫഹദ് മാത്രമല്ല കുഞ്ചാക്കോ ബോബനും സൈക്കോ ആയിരുന്നു...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X