മമ്മൂട്ടി ആരാധകര്‍ക്കുള്ള രമേഷ് പിഷാരടിയുടെ സര്‍പ്രൈസ് ഇതായിരുന്നു! കൈയ്യടിച്ച് ആരാധകരും!
മമ്മൂട്ടി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ഗാനഗന്ധര്‍വനായി. തുടക്കം മുതലേ തന്ന വാര്‍ത്തയില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തില്‍ എത്തുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററുകളുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സിനിമയെക്കുറിച്ചുള്ള സര്‍പ്രൈസുമായാണ് കഴിഞ്ഞ ദിവസം രമേഷ് പിഷാരടി എത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു.
ഗാനഗന്ധര്‍വന്റെ ടീസറും ട്രെയിലറും എത്തുകയാണെന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് രമേഷ് പിഷാരടി പങ്കുവെച്ചത്. സിനിമയുടെ ടീസര്‍ നാലാം തീയതി വൈകിട്ട് 7 മണിക്കാണ് എത്തുന്നത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് ട്രെയിലര്‍ എത്തുന്നത്. ഉച്ചയ്ക്ക് 12നാണ് ട്രെയിലര്‍ പുറത്തുവിടുന്നത്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുള്ള കാര്യമാണിത്. മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ടീസറും ട്രെയിലറും എത്തുന്നത്.

Recommended Video
പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള വരവാണ് അദ്ദേഹത്തിന്റേത്. ചിത്രത്തിലെ നായികയായ അതുല്യ ചന്ദ്രയ്‌ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം രമേഷ് പിഷാരടി പങ്കുവെച്ചത്. ഉല്ലാസായി മമ്മൂക്ക എത്തുമ്പോള്‍ എങ്ങനെയാണെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഗാനമേള ഗായകനായ ഉല്ലാസിനെ സ്‌നേഹത്തോടെ കൂട്ടുകാര്‍ വിളിക്കുന്നത് ഗാനഗന്ധര്‍വനെന്നായിരുന്നുവെന്ന് പിഷാരടി കുറിച്ചിരുന്നു.


Click it and Unblock the Notifications