For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കടയുടെ പരസ്യത്തിനായി മമ്മൂക്കയെ ഉപയോഗിക്കാന്‍ നോക്കി മീന്‍കാരനാകേണ്ടി വന്ന ധര്‍മജന്‍,പിഷാരടി പറഞ്ഞത്

  |

  ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയവരാണ് രമേഷ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. ഇരുവരും ഒരുമിച്ചെത്തിയ മിക്ക പരിപാടികള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ്മമൂഹുര്‍ത്തങ്ങളുമായിട്ടാണ് ഇരുവരും എപ്പോഴും എത്താറുളളത്. മിമിക്രി വേദികളില്‍ നിന്നുമാണ് ഇരുവരും ടെലിവിഷനിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയിരുന്നത്. മലയാളത്തിലെ തിരക്കുളള ഹാസ്യ നടന്മാരില്‍ ഒരാളായി ധര്‍മ്മജന്‍ മാറിയപ്പോള്‍ സംവിധായകനായിട്ടാണ് രമേഷ് പിഷാരടി തിളങ്ങിയത്.

  അടുത്ത സുഹൃത്തുക്കളായ ഇരുവരും പരസ്പരം ട്രോളാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ധര്‍മ്മജനെക്കുറിച്ച് രമേഷ് പിഷാരടി വെളിപ്പെടുത്തിയ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. പുതിയ ചിത്രമായ ഗാനഗന്ധര്‍വ്വന്റെ റിലീസിനോടനുബന്ധിച്ച നടന്ന അഭിമുഖത്തിലായിരുന്നു രമേഷ് പിഷാരടി ധര്‍മ്മജനെക്കുറിച്ച് പറഞ്ഞത്. തന്റെ സ്ഥാപനമായ ധര്‍മ്മൂസ് ഫിഷ് ഹബിന്റെ പരസ്യത്തിന് മമ്മൂക്കയെ ഉപയോഗിക്കാന്‍ പോയി ഒടുക്കം ഗാനഗന്ധര്‍വ്വനില്‍ മീന്‍കാരനായ ധര്‍മ്മജനെക്കുറിച്ചാണ് രമേഷ് പിഷാരടി രസകരമായി വെളിപ്പെടുത്തിയത്.

  ധര്‍മ്മജന് മൂന്ന് നാല് മീന്‍കട എറണാകുളത്തുണ്ട്. അങ്ങനെയിരിക്കെ എന്റെ അടുത്ത് വന്ന് പറഞ്ഞു. ഞാന്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ അതില്‍ മമ്മൂക്ക മീന്‍ മേടിക്കുന്ന ഒരു സീന്‍ എഴുതുക. എന്നിട്ട് മമ്മൂക്കയെ ആ കടയില്‍ കൊണ്ടുവരണം. എന്നിട്ട് ആ കടയില്‍ മമ്മൂക്ക കയറുന്നതും ഇറങ്ങുന്നതും മീന്‍ മേടിക്കുന്നതും ഇവന്‍ മീന്‍കച്ചവടക്കാരനായി അഭിനയിക്കുന്നതും എടുക്കാം. അപ്പോള്‍ ആ കടയ്ക്ക് പരസ്യവും കിട്ടും. അത് സിനിമയുടെ ട്രെയിലറിലൊക്കെ ഇടുകയും ചെയ്യാമെന്ന്, രമേഷ് പിഷാരടി പറയുന്നു.

  പിന്നീട് ഇതൊക്കെ ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ഉല്ലാസ് എന്ന് പറയുന്ന കഥാപാത്രം പത്തോ പതിനയ്യായിരം രൂപ കൊണ്ട് മാസം കടന്നുപോകുന്ന ഒരു കഥാപാത്രമാണെന്നും ഇയാളൊന്നും ധര്‍മ്മജന്റെ പോലുളള വലിയ കടയിലൊന്നും ചെന്ന് മീന്‍ വാങ്ങില്ലെന്നും മമ്മൂക്ക പറഞ്ഞു. അതുകൊണ്ട് മീന്‍ മേടിക്കുന്ന സീന്‍ മാറ്റണ്ട. അവനൊരു സൈക്കിളുംകൊണ്ട് വീട്ടില്‍ മീന്‍ കൊണ്ടുവന്ന് വില്‍ക്കട്ടേയെന്ന്. ഗാനഗന്ധര്‍വ്വന്‍ കാണുമ്പോള്‍ മമ്മൂട്ടിയുടെ വീടിന്റെ മുന്നില്‍ കൂടി മീനുമായി സൈക്കിളില്‍ വരുന്ന ധര്‍മ്മജനെ നിങ്ങള്‍ക്ക് കാണാനാകും. രമേഷ് പിഷാരടി അഭിമുഖത്തില്‍ പറഞ്ഞു.

  അതേസമയം പഞ്ചവര്‍ണ്ണ തത്തയുടെ വിജത്തിന് ശേഷമാണ് രണ്ടാമത്തെ സിനിമയുമായി രമേഷ് പിഷാരടി എത്തുന്നത്. മമ്മൂക്കയുടെതായി ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. ഗാനമേള വേദികളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. പുതുമുഖ നടി വന്ദിത മനോഹറാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്.

  മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍പിളള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആന്റോ ജോസഫ് ഫിലിംസാണ് സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

  സായി പല്ലവിയെ വിവാഹം കഴിക്കും! വെളിപ്പെടുത്തലുമായി വരുണ്‍ തേജ്

  2 മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമാണ് സെന്‍സര്‍ കോപ്പിക്കുളളത്. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം പക്ക എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിറങ്ങിയ ട്രെയിലറിനും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

  ആ സാഹചര്യത്തില്‍ യക്ഷി പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങള്‍ക്കാകുമോ? വിമര്‍ശകരോട് വിനയന്‍

  English summary
  Ramesh Pisharody Says About Dharmajan Bolgatty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X