ഗാനഗന്ധര്‍വ്വനില്‍ അഭിനയിക്കാത്തത്തിന്റെ കാരണം പറഞ്ഞ് രമേഷ് പിഷാരടി! വെെറലായി മറുപടി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ സെപ്റ്റംബര്‍ 27നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പതിനെട്ടാം പടിക്ക് ശേഷം മമ്മൂക്കയുടെതായി ഇക്കൊല്ലം എത്തുന്ന ആറാമത്തെ സിനിമ കൂടിയാണ് ഗാനഗന്ധര്‍വ്വന്‍. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിറങ്ങിയ ട്രെയിലറിനും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ
മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

പഞ്ചവര്‍ണ്ണ തത്ത എന്ന ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് രണ്ടാമത്തെ സിനിമയുമായി രമേഷ് പിഷാരടി എത്തുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഗാനഗന്ധര്‍വ്വനില്‍ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രമേഷ് പിഷാരടി നല്‍കിയ ഉത്തരം ശ്രദ്ധേയമായി മാറിയിരുന്നു. എന്നിലെ സംവിധായകന് എന്നിലെ നടനെ ഇഷ്ടമില്ല. അതുകൊണ്ട് അഭിനയിച്ചില്ല, അതിനാല്‍ വേഷം കൊടുത്തില്ല എന്ന് സ്വതസിദ്ധമായ നര്‍മ്മരീതിയില്‍ തന്നെയാണ് രമേഷ് പിഷാരടി മറുപടി പറഞ്ഞത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ഗാനഗന്ധര്‍വ്വന്റെ പ്രമോഷന്‍ പരിപാടികളുമായി തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. ഗാനമേള വേദികളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസിന്റെ ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. മമ്മൂക്ക മുന്‍പ് കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു തരം കഥാപാത്രമായിട്ടാണ് ഗാനഗന്ധര്‍വ്വനില്‍ എത്തുന്നതെന്ന് അറിയുന്നു. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം പക്ക എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും.

ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതലാണ് എല്ലാവരിലും ആകാംക്ഷകള്‍ വര്‍ദ്ധിച്ചിരുന്നത്. സിനിമയുടെ വേറിട്ടൊരു ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഒരു ഗാനമേള ട്രൂപ്പിന്റെ പോസ്റ്റര്‍ പോലെ രൂപപ്പെടുത്തികൊണ്ടാണ് ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ്‌ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക മൂന്ന് വൃത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നതെന്നാണ് അറിയുന്നത്. സിനിമയുടെ സെറ്റില്‍ നിന്നുളള താരത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂക്കയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. പുതുമുഖ നടി വന്ദിത മനോഹറാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍പിളള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിംസാണ് സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.


Click it and Unblock the Notifications