ഭാര്യയ്ക്ക്‌ സിനിമാരംഗത്തെ പലരെയും അറിയില്ലായിരുന്നു; തുറന്നു പറഞ്ഞ്‌ രമേശ്‌ പിഷാരടി

സിനിമ നടന്‍, മിമിക്രി താരം, അവതാരകന്‍ ഇപ്പോഴിതാ ചലച്ചിത്ര സംവിധായകനും. രമേശ്‌ പിഷാരടിക്ക് വിശേഷണങ്ങള്‍ നിരവധിയാണ്. അവതരണമായാലും മിമിക്രി ആയാലും അഭിനയമായാലും പ്രേക്ഷകരെ മടുപ്പിക്കാത്ത കലാകാരന്‍. അതുകൊണ്ടുതന്നെയാണ് രമേശ്‌ പിഷാരടി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയതും. ഇതിനൊപ്പം തന്നെ സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. രസകരമായ നിരവധി പോസ്റ്റുകള്‍ അദ്ധേഹം പങ്കുവെക്കാറുണ്ട്.

ramesh pisharody

പോസ്റ്റുകളേക്കാള്‍ ഏറെ അവയുടെ ക്യാപ്ഷനുകളാണ് ഏറെ ശ്രദ്ധിക്കപ്പെടാറുള്ളത്. മറ്റുളളവരുടെ ട്രോളുകള്‍ ഷെയര്‍ ചെയ്തു ട്രോളന്മാരെ പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന താരം കൂടിയാണ് രമേശ്‌ പിഷാരടി. അതോടൊപ്പം തന്നെ സ്വയം ട്രോളി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനും മുന്‍പന്തിയിലാണ് താരം. ഇപ്പോഴിതാ കല്യാണസമയത്തെ രസകരമായ അനുഭവം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് താരം. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാര്യ സൗമ്യയെ ട്രോളികൊണ്ട് രമേശ്‌ പിഷാരടി രസകരമായ അനുഭവം പറഞ്ഞിരിക്കുന്നത്.

കല്യാണം കഴിഞ്ഞ് റിസ്പഷന്‍ നടക്കുമ്പോള്‍ പല സിനിമാക്കരെയും പരിചയപ്പെടുത്തി കൊടുത്തപ്പോള്‍ താന്‍ ശരിക്കും പെട്ടു‌പോയി എന്നാണ് ഭാര്യയെക്കുറിച്ച് രമേഷ് പിഷാരടി പറഞ്ഞു തുടങ്ങിയത്‌. ''കല്യാണം കഴിഞ്ഞു റിസ്പഷന്‍ നടത്തിയപ്പോള്‍ ശരിക്കും ഞാന്‍ കുഴഞ്ഞുപോയി. റിസ്പഷനിലെത്തിയ സിനിമാരംഗത്തെ പല പ്രമുഖരെയും സൗമ്യക്ക് അറിയില്ലായിരുന്നു. താരങ്ങളില്‍ ചിലരെയൊക്കെ അറിയാമെങ്കിലും അണിയറപ്രവര്‍ക്കരില്‍ ഒരാളെ പോലും സൗമ്യക്ക് അറിയില്ലായിരുന്നു. ഞങ്ങള്‍ക്ക് ആശംസ നേരാനെത്തിയ പ്രശസ്ത ഗാനരചയിതാവ് ശരത്ചന്ദ്ര വര്‍മയെ ഞാന്‍ സൗമ്യക്ക് പരിചയപ്പെടുത്തിയപ്പോള്‍ ഇതാരാണപ്പാ എന്ന മട്ടില്‍ നില്‍ക്കുകയായിരുന്നു സൗമ്യ. ശരത്ചന്ദ്ര വര്‍മ്മ പോയി കഴിഞ്ഞപ്പോള്‍ അദ്ധേഹത്തെ പരിചയപ്പെടുത്താന്‍ ഞാന്‍ അവളോട് വയലാറിനെക്കുറിച്ച് വരെ പറഞ്ഞുകൊടുക്കേണ്ടി'' വന്നു എന്നുമാണ് രമേശ്‌ പിഷാരടി അഭിമുഖത്തില്‍ പറഞ്ഞത്.

മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധര്‍വ്വന്‍ ആണ് ഏറ്റവും ഒടുവിലായി രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രം. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും സിനിമയിലെ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

Read more about: ramesh pisharody
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X