ചാർളിയിൽ മമ്മൂക്ക ഉണ്ടെന്ന് പ്രേക്ഷകർ കരുതിയതിന് കാരണം ഇതാണ് ; രമേശ് പിഷാരടി

ഇരുപത്തി ഒന്ന് വർഷങ്ങളായി പ്രേക്ഷകരെ തമാശകൾ പറഞ്ഞും പൊട്ടിചിരിപ്പിച്ചും ജനശ്രദ്ധ നേടിയ താരമാണ് രമേശ് പിഷാരടി. സ്റ്റേജ് പരിപാടികളിൽ തുടങ്ങി പിന്നീട് അവതാരകനായും ഒടുവിൽ സിനിമ താരവുമായ രമേശ് 2007ൽ ആണ് ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. രണ്ട് വർഷത്തിന് ശേഷം 2009ൽ 'കപ്പല് മുതലാളി' എന്ന ചിത്രത്തിന്റെ നായകനുമായി. തുടർന്ന് ഒരു നീണ്ട ഇടവേളക്ക് ശേഷം താരം വീണ്ടും നായകനായി എത്തുകയാണ് നിധിന്‍ ദേവീദാസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന "നോ വേ ഔട്ട്" എന്ന ചിത്രത്തിലൂടെ.

ഏപ്രില്‍ 22ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ മലയാളികൾ ഇതുവരെ കണ്ടത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായൊരു പ്രകടനവുമായാണ് രമേശ് പിഷാരടി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായ ഒന്നാണ്. ട്രെയിലർ ജനശ്രദ്ധ നേടിയതിന് പിന്നാലെ താരത്തിന്റെ പല ഇന്റർവ്യൂകളും ജനശ്രദ്ധ ആകർഷിക്കുകയാണ്.

ഈയിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചാർളി എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ താരത്തിനുണ്ടായ അനുഭവങ്ങൾ രമേശ് പിഷാരടി പങ്കുവച്ചിരുന്നു. ഇതിപ്പോൾ ശ്രദ്ധേയമാവുകയാണ്.

Ramesh Pisharody

2015ൽ ആണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം നിർവഹിച്ച ചാര്‍ലി റിലീസ് ചെയ്തത്. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. നായികയായ ടെസയായി അഭിനയിച്ചത് പാര്‍വതി തിരുവോത്തായിരുന്നു.

ചിത്രത്തിൽ അല്പസമയം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് രമേഷ് പിഷാരടിയുടേത്.
ചിത്രത്തിൽ ഇന്റര്‍വെല്ലിന് ശേഷം ചാര്‍ലിയെ തേടി പോകുന്ന ഹോട്ടല്‍ മുറിയില്‍ ടെസ കണ്ടത് സോജന്‍ എന്ന രമേഷ് പിഷാരടിയുടെ കഥാപാത്രത്തെയായിരുന്നു. ഈ കഥാപാത്രം തനിക്ക് വന്നതിനെ കുറിച്ചും, സിനിമയിലെ തന്റെ ശബ്ദം കേട്ട് മമ്മൂക്കയാണെന്ന് പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചുവെന്നും രമേഷ് പിഷാരടി അഭിമുഖത്തിൽ പറഞ്ഞു.

"മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ആ സിനിമയ്ക്ക് വേണ്ടി എന്നെ വിളിക്കുന്നത്. നായികയായ ടെസ ചാര്‍ലിയെ ഒരുപാട് അന്വേഷിച്ച് നടന്ന് ഇന്റര്‍വെല്ലിന്റെ ലീഡില്‍ ഒരു ഡോറില്‍ എത്തുന്നുണ്ട്. ഈ വാതില്‍ തുറന്നാല്‍ ദുല്‍ഖറിനെ നായിക കാണുകയാണ് എന്ന് പറഞ്ഞ് വാതില്‍ തുറക്കുമ്പോള്‍ കാണുന്നത് നായകനായായിരിക്കില്ല.

ആ സമയത്ത് ആളുകള്‍ പെട്ടെന്ന് കൂവാന്‍ സാധ്യതയുണ്ട്. കാരണം, എല്ലാവരും നായകനെ കാണും എന്ന പ്രതീക്ഷയില്‍ വാതില്‍ തുറക്കുമ്പോള്‍ പിന്നെയും അവിടെ വേറെ ഒരാളെ വരുമ്പോള്‍ അത് പ്രശ്നമാവും. ഇത് ഇന്റര്‍വെല്ലിന്റെ ലീഡാണെന്നും മാര്‍ട്ടിന്‍ എന്നോട് പറഞ്ഞു.

എന്തെങ്കിലും കൂവല്‍ കിട്ടുകയാണെങ്കില്‍ എനിക്ക് കിട്ടിക്കോട്ടെ എന്ന് വിചാരിച്ചാണോ എന്നെ വിളിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. അത് കൊണ്ടല്ല. പ്രേക്ഷകര്‍ നിന്നെ കണ്ടാല്‍ ചിലപ്പോള്‍ ആ കൂവാന്‍ വന്നത് തൊണ്ടയില്‍ നിന്നിറങ്ങി അത് ചിരിയായി മാറിയേക്കും എന്ന് തോന്നിയിട്ടാണ് എന്നോട് അത് ചെയ്യാന്‍ പറയുന്നത് എന്ന് മാര്‍ട്ടിന്‍ എന്നോട് പറഞ്ഞു. അങ്ങനെയാണ് ആ വേഷം ഞാന്‍ ചെയ്യുന്നത്," രമേഷ് പറഞ്ഞു.

"പിന്നീട് എനിക്ക് വേറൊരു ബാധ്യത കൂടി വന്നു. ആ സിനിമയുടെ ട്രെയ്ലര്‍ ഇറങ്ങിയതിന് ശേഷം, ചിത്രത്തില്‍ മമ്മൂക്ക അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറഞ്ഞ് തുടങ്ങി. യെസ് കം ഇന്‍ എന്ന എന്റെ ഡയലോഗ് കേട്ടിട്ടാണ് അവര്‍ക്ക് അത് തോന്നിയത്,"

Remesh Pisharady CBI5

'സി ബി ഐ 5 ദി ബ്രെയിൻ' എന്ന ചിത്രത്തിലെ വേഷത്തെ പറ്റി അവതാരകൻ ചോദിച്ചപ്പോൾ അത് തനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയിൽ വരുന്നതിന് മുൻപ് മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനൊപ്പവും അഭിനയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു എന്നും അതുപോലെ തന്നെ ചില കഥാപാത്രങ്ങളുടെ കൂടെ അഭിനയിക്കണം എന്ന് തോന്നിയിട്ടുണ്ടെന്നും അത്തരത്തിൽ ഒരു കഥാപാത്രമാണ് സേതുരാമയ്യരുടേതെന്നും രമേശ് പിഷാരടി പറഞ്ഞു.

അതേസമയം, പിഷാരടി നായകനാവുന്ന 'നോ വേ ഔട്ട്' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. നിധിന്‍ ദേവീദാസാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. റിമോ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ എം.എസ് റിമോഷാണ് ചിത്രം നിര്‍മിക്കുന്നത്.

ബേസില്‍ ജോസഫ്, രവീണ നായര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 17 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം ഏപ്രില്‍ 22ന് റിലീസ് ചെയ്യും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X