ആദ്യം സഹിച്ചു നിന്നു! ബോട്ട് നിർത്തിയപ്പോൾ ഇറങ്ങി ഓടി,അപമാനിക്കപ്പെട്ട നിമിഷത്തെക്കുറിച്ച് പിഷാരടി
കഴിഞ്ഞ കാലത്ത് ഒരുപാട് മോശനുഭവങ്ങളും അപമാനിക്കപ്പട്ട മൂഹൂർത്തങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
സ്വാഭാവിക നർമ്മത്തിലൂടെ പ്രേക്ഷകരുടെ ഹൃദത്തിൽ സ്ഥാനം പിടിച്ച താരമാണ് രമേഷ് പിഷാരടി. കോമഡി പരിപാടി എന്നു പറയുന്നത് അനുകരണം മത്രമല്ലെന്നും ഹാസ്യത്തിന്റെ മറ്റൊരു മുഖം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച് കൈയടി നേടാൻ പിഷാരടിയ്ക്ക് സാധിച്ചിരുന്നു. കോമഡി മാത്രമല്ല സംവിധായകനായി തിളങ്ങാനും പിഷാരടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിജയത്തിന്റെ പടികൾ ചവിട്ടി കയറുമ്പോൾ അമപമാനിക്കപ്പെട്ട കാലം താരത്തിനുണ്ടായിരുന്നു
കഴിഞ്ഞ കാലത്ത് ഒരുപാട് മോശനുഭവങ്ങളും അപമാനിക്കപ്പട്ട മൂഹൂർത്തങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പരിപാടി അവതരിപ്പിക്കാൻ പോയ സ്ഥലങ്ങളിൽ നിന്ന് അപമാനിതനായി മടങ്ങേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ട്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പിഷാരടി ഇക്കാര്യം തുറന്നു പറഞ്ഞത്.താരം പറയുന്നത് കേൾക്കൂ...

സെൻസിറ്റീവാണ്
താൻ വേഗം സങ്കടം വരുന്ന കൂട്ടത്തിലാണ്. ദുഃഖം വന്നാൽ കരയുക തന്നെ ചെയ്യും. സിനിമയിൽ ദുഖകരമായ രംഗങ്ങൾ കണ്ടാല്ലോ അത് മറ്റൊരാളിനോട് പറയുമ്പോഴൊക്കെ സങ്കടം വരുന്ന കൂട്ടത്തിലുള്ള ആളാണ് താനെന്നും പിഷാരടി പറഞ്ഞു. ഒരിടത്ത് പരിപാടി അവതരിപ്പിക്കാൻ പോയി അപമാനിതനായ സംഭവത്തെ കുറിച്ചും പിഷാരടി പറഞ്ഞു. പത്തു വർഷത്തിനു മുൻപത്തെ സംഭവമാണ് താരം പങ്കുവെച്ചത്.

ഡോക്ടറിന്റെ ഗെറ്റുഗദർ
ഒരു ഡോക്ടറിന്റെ ഫാമിലി ഗെറ്റുഗദറായിരുന്നു. അതിൽ പരിപാടി അവതരിപ്പിക്കാനായിരുന്നു തന്നെ വിളിച്ചത്. ഹൗസ് ബോട്ടിൽവച്ചായിരുന്നു പരിപാടി. ഗേറ്റുഗദറിന്റെ ഇടയ്ക്കായിരുന്നു തന്റെ പരിപാടി. രാവിലെ 9 മണിക്കു തന്നെ ബോട്ട് എടുക്കുന്നതു കൊണ്ട് രാവിലെ തന്നെ അവർക്കൊപ്പം ബോട്ടിൽ കയറേണ്ടി വന്നു. ഞാൻ ബോട്ട് ഓടിക്കുന്ന ആൾക്കൊപ്പം പോയി ഇരിന്നു. എന്നാൽ ഉച്ച ഭക്ഷണം കഴിച്ചിട്ടും തന്നെ പരിപാടി അവതരിപ്പിക്കാൻ വിളിച്ചിരുന്നില്ല.

വിവരം തിരക്കി
തന്നെ പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കാത്തു കൊണ്ട് താൻ മറ്റൊരാളോട് ഇതിനെ കുറിച്ച് തിരിക്കി. പരിപാടി അവതരിപ്പിക്കാൻ വേണ്ടി വന്നതാണെന്നുളള വിവരം അയാളോട് പറഞ്ഞു. എന്നാൽ അയാൾ മദ്യം കഴിച്ച് ഫിറ്റായ അവസ്ഥയിലായിരുന്നു . അയാൾ എല്ലാവരുടേയും മുന്നിലേയ്ക്ക് തന്നെ കൂട്ടിക്കൊണ്ടു പോകുകയും മൈക്കിനു പകരും ഒരു വാട്ടർ ബോട്ടിലും നൽകുകയും ചെയ്തു. എന്നിട്ട് പരിപാടി അവതരിപ്പിക്കാൻ തന്നോട് ആവശ്യപ്പെട്ടു.

എല്ലാവരുടേയും പരിഹാസം
ഒടുവിൽ ബോട്ടിൽ പാട്ട് പാടൻ ഉപയോഗിക്കുന്ന മൈക്ക് തനിയ്ക്ക് തന്നു. വലിയ സൗണ്ടൊന്നും അതിന് ഉണ്ടായിരുന്നില്ല. ആ മൈക്കിൽ തന്നെ താൻ പരിപാടി അവതരിപ്പിച്ചു. ആദ്യത്തെ ഐറ്റം കഴിഞ്ഞപ്പോൾ തന്നെ ഒരു സ്ത്രീ പരിപാടി മോശമാണെന്ന് പറഞ്ഞു. നമുക്ക് എന്തൊങ്കിലും വർത്തനം പറഞ്ഞിരിക്കാം ഈ പരിപാടി കണ്ട് സമയം കളയേണ്ടെന്നും അവർ പറഞ്ഞു. അത് എനിയ്ക്ക് വളരെ സങ്കടമായി. താൻ പ്രോഗ്രം അവസാനിപ്പിച്ച് ബോട്ട് ഡ്രൈവറുടെ അടുത്തു പോയിരുന്നു.

തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു
ബോട്ടായതു കൊണ്ട് അപ്പോൾ തന്നെ അവിടെ നിന്ന് പോകാൻ കഴിഞ്ഞിരുന്നില്ല. ആ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചു. ആ ബോട്ടുകാരാൻ തന്നെ ചോറു കഴിക്കാൻ വിളിച്ചു. എന്നാൽ വേണ്ടെന്ന് പറഞ്ഞ് ഞാൻ അയാളെ ഒഴിവാക്കി. പിന്നീട് ആലപ്പുഴ കൈനകരി ഭാഗത്തുള്ള ഷാപ്പിൽ അവർക്ക് വേണ്ടി ബോട്ട് നിർത്തിയപ്പോൾ ഞാൻ തോട്ടലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.


Click it and Unblock the Notifications