അന്നും ഇന്നും എന്നും മെഗാസ്റ്റാര്‍! മമ്മൂക്കയ്‌ക്കൊപ്പമുളള ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് പിഷാരടി

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ സിനിമകളുമായിട്ടാണ് മമ്മൂക്ക ഈ വര്‍ഷം മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ അഞ്ച് സിനിമകളും നേരത്തെ സൂപ്പര്‍താരത്തിന്റെതായി വിജയമായി മാറിയിരുന്നു. മികച്ച സ്വീകാര്യതയാണ് നടന്റെ എല്ലാ സിനിമകള്‍ക്കും ആരാധകരും പ്രേക്ഷകരും നല്‍കിയിരുന്നത്.

അതേസമയം മമ്മൂക്കയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് രമേഷ് പിഷാരടി പുതിയ ചിത്രവുമായി എത്തുന്നത്. ഗാനഗന്ധര്‍വ്വന്‍ ലൊക്കേഷനില്‍ നിന്നും സംവിധായകന്‍ പങ്കുവെച്ച പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക

ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക

കരിയറില്‍ ഇതുവരെ ചെയ്യാത്ത തരം ഒരു കഥാപാത്രമായിട്ടാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക എത്തുന്നത്. ഗാനമേള വേദികളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസായിട്ടാണ് ചിത്രത്തില്‍ സൂപ്പര്‍താരം എത്തുന്നത്. മമ്മൂക്കയ്‌ക്കൊപ്പം മലയാളത്തിലെ നിരവധി ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമയുടെതായി പുറത്തുവിട്ട ആദ്യ ടീസറില്‍ മമ്മൂക്കയുടെ പുതിയ ലുക്ക് ശ്രദ്ധേയമായി മാറിയിരുന്നു. വേറിട്ട ഗെറ്റപ്പുകളിലാണ് മെഗാസ്റ്റാര്‍ ഗാനഗന്ധര്‍വ്വനില്‍ എത്തുന്നതെന്ന് അറിയുന്നു.

പ്രമേയത്തിലും അവതരണത്തിലും

പ്രമേയത്തിലും അവതരണത്തിലും

പഞ്ചവര്‍ണ്ണ തത്ത ഹിറ്റായതിന് ശേഷമാണ് പുതിയ സിനിമയുമായി രമേഷ് പിഷാരടി എത്തുന്നത്. പേരന്‍പ്, യാത്ര, മധുരരാജ, ഉണ്ട, പതിനെട്ടാം പടി തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് മെഗാസ്റ്റാറിന്റെ പുതിയ ചിത്രം എത്തുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായാണ് ഗാനഗന്ധര്‍വ്വന്‍ എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്. സിനിമയുടെ പോസ്റ്ററല്ല, സിനിമയ്ക്കുളളിലെ പോസ്റ്ററാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു നേരത്തെ ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

പുതിയ ലൊക്കേഷന്‍ ചിത്രം

പുതിയ ലൊക്കേഷന്‍ ചിത്രം

മമ്മൂട്ടി ചിത്രത്തിന്റെ പുതിയ വിശേഷങ്ങളറിയാന്‍ എല്ലാം വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു കഴിഞ്ഞ ദിവസം ഒരു ലൊക്കേഷന്‍ ചിത്രം രമേഷ് പിഷാരടി പങ്കുവെച്ചിരുന്നത്. ഗാനഗന്ധര്‍വ്വന്‍ ലൊക്കേഷനില്‍ മമ്മൂക്കയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു സംവിധായകന്‍ പുറത്തുവിട്ടിരുന്നത്. ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്ക് താഴെയായി അന്നും ഇന്നും എന്നും എന്ന ക്യാപ്ഷനും രമേഷ് പിഷാരടി കുറിച്ചിരുന്നു.

Recommended Video

ഗാനഗന്ധര്‍വ്വന്‍ ലൊക്കേഷനിലെ രസകരമായ വീഡിയോ കാണാം
ഹാസ്യ രംഗങ്ങള്‍ ഒരുപാടുളള ചിത്രം

ഹാസ്യ രംഗങ്ങള്‍ ഒരുപാടുളള ചിത്രം

അതേസമയം ചരിത്ര പ്രാധാന്യമുളള സിനിമകളും മാസ് എന്റര്‍ടെയ്നറുകളും ചെയ്യുന്ന സമയത്താണ് ഇത്തരമൊരു സിനിമയുമായി മെഗാസ്റ്റാര്‍ എത്തുന്നത്. ആദ്യ ചിത്രത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന പ്രമേയമാണ് സംവിധായകന്‍ പുതിയ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഹാസ്യ രംഗങ്ങള്‍ ഒരുപാടുളള ചിത്രമായിരിക്കും രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വ്വനെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X