മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ പോസ്റ്റ് പ്രൊഡക്ഷനിലേക്ക്! വൈറലായി രമേഷ് പിഷാരടി പങ്കുവെച്ച ചിത്രം
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളുടെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ സിനിമകളുമായിട്ടാണ് സൂപ്പര്‍താരം ഈ വര്‍ഷം മുന്നേറുന്നത്. തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ക്ക് ശേഷമാണ് മമ്മൂക്കയുടെ പുതിയ സിനിമകള്‍ റിലീസിങ്ങിനൊരുങ്ങുന്നത്. മെഗാസ്റ്റാര്‍ നായകനാവുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ഗാനഗന്ധര്‍വ്വന്‍.
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്. കലാസദന്‍ ഉല്ലാസിന്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. സിനിമ ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടക്കുകയാണ്. ചിത്രത്തിന്റെ പുതിയ വിശേഷങ്ങളെല്ലാം രമേഷ് പിഷാരടി തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി രമേഷ് പിഷാരടി അറിയിച്ചിരുന്നത്. പൊളളാച്ചിയിലായിരുന്നു ഗാനഗന്ധര്‍വ്വന്റെ അവസാന ഘട്ട ഷൂട്ടിംഗ് പൂര്‍ത്തിയായത്. ഓണം റിലീസായി പദ്ധതിയിട്ടിരുന്ന സിനിമ ഇപ്പോള്‍ വരുന്ന വിവരങ്ങള്‍ പ്രകാരം പൂജാ റിലീസായിട്ടാകും എത്തുക. പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് രമേഷ് പിഷാരടി തന്റെ രണ്ടാമത്തെ സിനിമയുമായി എത്തുന്നത്. ഗാനമേള വേദികളിലൂടെ തന്റെ ഉപജീവന മാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്.

ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക മൂന്ന് വൃത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നതെന്നാണ് അറിയുന്നത്. സിനിമയുടെ സെറ്റില്‍ നിന്നുളള താരത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂക്കയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം ഗാനഗന്ധര്‍വ്വന്‍ സെറ്റില്‍ നിന്നുളള പുതിയൊരു ചിത്രം കൂടി രമേഷ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

സിനിമയിലെ കലാസദന്‍ ട്രൂപ്പിന്റെ വാഹനത്തിന്റെ ചിത്രമാണ് സംവിധായകന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഉല്ലാസ യാത്രകള്‍ എന്നാണ് രമേഷ് പിഷാരടി ചിത്രത്തിന് അടിക്കുറിപ്പായി ചേര്‍ത്തിരിക്കുന്നത്. പഴയകാല സിനിമകളില്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുളള ഒരു ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. പുതുമുഖ നടി വന്ദിത മനോഹറാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്.
Recommended Video

മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍പിളള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിംസാണ് സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായതോടെ ഗാനഗന്ധര്‍വ്വന്റെ ആദ്യ ടീസറിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications