»   » ജയറാം അഭിനയിക്കേണ്ട, ചുമ്മാ ഒന്നങ്ങ് നിന്നാല്‍ മതി! പിഷാരടിയുടെ സിനിമയിലെ ലുക്ക് പുറത്ത് വിട്ടു!!

ജയറാം അഭിനയിക്കേണ്ട, ചുമ്മാ ഒന്നങ്ങ് നിന്നാല്‍ മതി! പിഷാരടിയുടെ സിനിമയിലെ ലുക്ക് പുറത്ത് വിട്ടു!!

Posted By:
Subscribe to Filmibeat Malayalam
പിഷാരടിയുടെ സിനിമയിലെ ജയറാമിന്റെ മൊട്ട ലുക്ക് പുറത്തുവിട്ടു

കോമഡി വേദികളില്‍ നിന്നും അവതാരകന്‍, നടന്‍ എന്നിങ്ങനെ പല വേഷങ്ങളിലും ശ്രദ്ധേയനായ രമേഷ് പിഷാരടി സംവിധായകനം ചെയ്യുന്ന സിനിമയാണ് പഞ്ചവര്‍ണ്ണതത്ത. ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാരാവുന്ന സിനിമയില്‍ ജയറാം വ്യത്യസ്ത വേഷത്തിലാണ് അഭിനയിക്കുന്നത്.

ദൈവത്തിന്റെയും കെ.കുമാറിന്റെയും ജീവിതത്തിലെ സുവിശേഷങ്ങൾ, സലിംകുമാർ ട്രാക്ക് മാറുന്നു! ശൈലന്റെ റിവ്യു

സിനിമയ്ക്ക് വേണ്ടി ജയറാം തലമൊട്ടയടിക്കുന്ന വീഡിയോ രംഗങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജനുവരി പത്തിന് പൂജ കഴിഞ്ഞ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ശേഷം ജയറാമിന്റെ പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പിഷരാടി തന്നെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

ജയറാമിന്റെ ലുക്ക്


രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ജയറാം നായകനാവുന്ന സിനിമയാണ് പഞ്ചവര്‍ണ്ണതത്ത. ചിത്രീകരണം ആരംഭിച്ച സിനിമയില്‍ നിന്നും ജയറാമിന്റെ പുതിയ ലുക്ക് പിഷാരടി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

കിടിലന്‍ മേക്കോവര്‍


സിനിമയ്ക്ക് വേണ്ടി ജയറാം കിടിലന്‍ മേക്കോവറാണ് നടത്തിയിരിക്കുന്നത്. തലമുടി മുഴുവന്‍ കളഞ്ഞ് മൊട്ടത്തലയനായ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്നാലെയാണ് സിനിമയുടെ സെറ്റില്‍ നിന്നും പുതിയ ചിത്രം വന്നിരിക്കുന്നത്.

പഞ്ചവര്‍ണ്ണതത്തപഞ്ചവര്‍ണ്ണതത്ത എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജയറാമിനൊപ്പം നായകനായി അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. ഒപ്പം മണിയന്‍പിള്ള രാജു, അനുശ്രീ, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജയറാമിന്റെ പുതിയ സിനിമ


ജയറാമിന്റെ ഇന്നലെ റിലീസായ ദൈവമേ കൈതൊഴം കെ.കുമാറേകണം മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സലീം കുമാറിന്റെ സംവിധാനത്തിലെത്തിയ സിനിമ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്.

English summary
Ramesh Pisharody shared Jayaram look in Panchavarnathatha!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X