ജോജുവിനെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന പിഷാരടി, പ്രിയ സുഹൃത്തിന് പിറന്നാളാശംസ നേര്‍ന്ന് നടന്‍
നായകനായും സഹനടനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് ജോജു ജോര്‍ജ്ജ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ സഹനടനായുളള വേഷങ്ങളിലാണ് നടന്‍ കൂടുതലായി തിളങ്ങിയത്. തുടര്‍ന്ന് 2018ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രമാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ജോസഫ് പാറേക്കാട്ടില്‍ എന്ന റിട്ടയേര്‍ഡ് പോലീസുദ്യോഗസ്ഥനായുളള പ്രകടനം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ജോജു തന്നെ നിര്‍മ്മിച്ച ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുളള സംസ്ഥാന പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു.

ജോസഫിന്റെ വലിയ വിജയത്തിന് പിന്നാലെയാണ് ജോജു ജോര്‍ജ്ജിന് മലയാളത്തില്‍ അവസരങ്ങള്‍ കൂടിയത്. തുടര്‍ന്ന് തമിഴിലും അഭിനയിച്ചിരുന്നു താരം. ധനുഷിനെ നായകനാക്കി കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്ദിരം എന്ന ചിത്രത്തിലാണ് നടന്‍ അഭിനയിച്ചത്. അതേസമയം മലയാളികളുടെ പ്രിയതാരത്തിന്റെ പിറന്നാളായിരുന്നു ഇന്ന്. ജോജുവിന് ആശംസകള്‍ നേര്‍ന്ന് രാവിലെ മുതല്‍ സഹതാരങ്ങളും ആരാധകരുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
അടുത്ത സുഹൃത്തുക്കളായ കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി തുടങ്ങിയവരെല്ലാം ജോജുവിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. ജോജുവിന്റെ കെട്ടിപ്പിടിച്ച് കിടക്കുന്ന ഒരു ചിത്രം പങ്കുവെച്ചായിരുന്നു രമേഷ് പിഷാരടി പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്നത്. ചിത്രത്തിനൊപ്പം രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. ഹാപ്പി ബെര്‍ത്ത്‌ഡേ ജോജു ചേട്ടാ, ഉണര്‍ന്നിരുപ്പോഴും സ്വപ്‌നങ്ങള്‍ കണ്ട, കണ്ട സ്വപ്‌നങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്ന, പിറന്നാളിനും പിറന്നാളിനും ഇടയില്‍ തിളക്കം കൂടുന്ന സുഹൃത്തിനും, രമേഷ് പിഷാരടി കുറിച്ചു.
അതേസമയം മലയാളത്തില്‍ ഹലാല്‍ ലവ് സ്‌റ്റോറി എന്ന ചിത്രമാണ് ജോജു ജോര്‍ജ്ജിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. സക്കറിയ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു സംവിധായകന്റെ റോളിലാണ് നടന്‍ അഭിനയിച്ചത്. ഹലാല്‍ ലവ് സ്‌റ്റോറിക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി വരാനിരിക്കുന്നത്. മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രം വണ്ണില്‍ പ്രധാന വേഷത്തിലാണ് ജോജു എത്തുന്നത്. വണ്ണിന് പുറമെ തുറമുഖം, മാലിക്ക്, ചുരുളി, എസ്ജി 250 തുടങ്ങിയവയും ജോജു ജോര്‍ജ്ജിന്റെ പുതിയ സിനിമകളാണ്. തമിഴില്‍ ധനുഷിനൊപ്പമുളള ജഗമേ തന്ദിരവും ജോജുവിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമയാണ്.


Click it and Unblock the Notifications