ലിപ്പ്‌ലോക്ക് വിത്ത് തത്ത!! തത്തയുമായി ആപ്പിള്‍ പങ്കുവെച്ച് പിഷു, ട്രോളി കൊന്ന് ആരാധകർ, കാണൂ

വളരെ കൂളായി പിഷാരടിയുടെ വായിൽ നിന്ന് ആപ്പിളിന്റെ ഒരു ഭാഗം കൊത്തിയെടുത്തു കൊണ്ടു പോകുന്ന തത്തയെയാണ് കാണുന്നത്

ചെറി കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കലാകാരനാണ് രമേഷ് പിഷാരടി. പിഷാരടി ഉണ്ടോ അവിടെ ചിരിയുടെ മാലപ്പടക്കം പൊട്ടുമെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പിഷുവിന്റേയും അദ്ദേഹത്തിന്റെ തത്തയുടേയും ലിപ്പ് ലോക്കാണ്. ദൃശ്യങ്ങൾ കണ്ട് പ്രേക്ഷകരാണ് ഈ വീഡിയോയ്ക്ക് ഇങ്ങനെയാരു പേര് നൽകിയത്.

ramesh pisharody

ആപ്പിൾ കഷ്ണം പിഷാരടിയുടെ വായിൽ നിന്ന് കടിച്ചെടുത്തു കഴിക്കുന്ന വളർത്തു തത്തയുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. പിഷാരടി തന്നെയാണ് ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ കൂളായി പിഷാരടിയുടെ വായിൽ നിന്ന് ആപ്പിളിന്റെ ഒരു ഭാഗം കൊത്തിയെടുത്തു കൊണ്ടു പോകുന്ന തത്തയെയാണ് കാണുന്നത്. പിഷാരടി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ലിപ്പ് ലോക്ക് വിത്ത് തത്തയെന്നാണ് ചിലർ വീഡിയോയെ ട്രോളുന്നത്. മറ്റു ചിലരാകട്ടെ മഴത്തുള്ളിക്കിലുക്കത്തില്‍ കുതിരയുടെ ചുംബനമേറ്റു വാങ്ങുന്ന കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തിന്റെ അവസ്ഥ വരേണ്ടെന്നും പക്ഷിപ്പനി വന്നിട്ട് കരഞ്ഞു വിളിക്കരുതെന്നുള്ള മുന്നറിയിപ്പും നൽകുന്നുണ്ട്. ഇതിനും മുൻപും സമൂഹ മാധ്യമത്തിലൂടെ രസകരമായ വീഡിയോ പങ്കുവെച്ച് ജനങ്ങളെ ചിരിപ്പിക്കാറുണ്ട്. എന്തായാലും പിഷുവിന്റേയും തത്തയുടേയും ലിപ് ലോക്ക് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X