ലാലേട്ടനോട് ചോദ്യവുമായി പിഷാരടി!! ഒന്നു ആലോചിച്ചു, പിന്നെ ഉത്തരം പാട്ടായി, ലാലേട്ടൻ മരണമാസ് തന്നെ

മികച്ച അഭിനേതാവ് മാത്രമല്ല മികച്ച പാട്ടുകാരൻ കൂടിയാണെന്ന് ലാലേട്ടൻ ഇതിനോടകം തന്നെ പല തവണ തെളിയിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ ഇതിഹാസമെന്നാണ് മോഹൻലാലിനെ അറിയപ്പെടുന്നത്. അഭിനയം മാത്രമല്ല പാട്ടും നൃത്തവും എല്ലാം ഈ കലാകാരനിൽഇഴുകി ചേർന്നിട്ടുണ്ട്. ബഹുമുഖ പ്രതിഭ എന്ന വിശേഷണം ലേട്ടനു തികച്ചു അനിയോജ്യമാണ്. മഞ്ഞിൽ വിരിഞ്ഞ പബൂക്കൽ മുതൽ 2018 ൽ വരെ എത്തി നിൽക്കുമ്പോൾ അഭിനയത്തിന്റെ വിവിധ തരത്തിലുള്ള അത്ഭുതങ്ങളാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചു തരുന്നത്.

മികച്ച അഭിനേതാവ് മാത്രമല്ല മികച്ച പാട്ടുകാരൻ കൂടിയാണെന്ന് ലാലേട്ടൻ ഇതിനോടകം തന്നെ പല തവണ തെളിയിച്ചിട്ടുണ്ട്. സിനിമയിലും അതു പോലെ നിരവധി സ്റ്റേജ് ഷോകളിലും അദ്ദേഹം പാടിയിട്ടുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലാലേട്ടനോട് പിഷാര‍ടി ചോദിച്ച ഒരു ചോദ്യമാണ്. മാംഗോ മ്യൂസിക് അവാർഡ് വേദിയിലായിരുന്നു പിഷാരടിയുടെ ചോദ്യം.

 മലയാള സിനിമയിലെ നീളം കൂടിയതും കുറഞ്ഞതുമായ പല്ലവി

മലയാള സിനിമയിലെ നീളം കൂടിയതും കുറഞ്ഞതുമായ പല്ലവി

മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ഗായകരും പങ്കെടുത്ത ഒരു അവാർഡ്ദാന ചടങ്ങായിരുന്നു മഴവില്ല് മാംഗോ മ്യൂസിക് അവാർഡ് . ഈ വേദിയിൽവെച്ചായിരുന്നു മോഹൻലാലിനോട് ചോദ്യവുമായി പിഷാരടി എത്തിയത്. മലയാള സിനിമ ഗാനങ്ങളിൽ ഏറ്റവും നീളം കൂടിയ പല്ലവിയും അതു പോലെ ഏറ്റവും ചെറിയ പല്ലവിയും ഏതാണെന്നായിരുന്നു ചോദ്യം. ചോദ്യം ലാലേട്ടനെ അൽപം കുഴപ്പിക്കുന്നതായിരുന്നു.

  പിഷാരടിയുടെ ക്ലൂ

പിഷാരടിയുടെ ക്ലൂ

അൽപം വിയർക്കുന്ന ചോദ്യമായിരുന്നു പിഷാരടിയുടേത്. ഇപ്പോൾ എല്ലാത്തിനും ക്ലൂ കൊടുക്കുന്ന കാലമല്ലേ അതുകൊണ്ട്. ചേദ്യത്തിന് ക്ലൂ തരണമെന്ന് താരം ആവശ്യപ്പെട്ടു. രണ്ടു ചിത്രങ്ങളും മോഹൻലാൽ തന്നെ അഭിനയിച്ചതാണെന്നായിരുന്നു ആദ്യ ക്ലൂ. ഏറ്റവും ചെറിയ പല്ലവിയുളള ഗാനത്തിനായിരുന്നു ആദ്യം ക്ലൂ നൽകിയത്. ഈ ഗാനത്തിനു പുരാണവുമായി ചെറിയ ബന്ധമുണ്ടെന്നുമായിരുന്നു പിഷാരടിയുടെ മറുപടി. പുരാണത്തിൽ ഹനുമാൻ സീതാദേവിയെ കാണാൻ ആശോക വനത്തിൽ എത്തിയപ്പോൾ ചോദിച്ച ചോദ്യവുമായി ഈ ഗാനത്തിന് ബന്ധമുണ്ടെന്ന് പിഷാരടി പറഞ്ഞു.

ഏറ്റവും ചെറിയ പല്ലവിയുളള പാട്ട്

ഏറ്റവും ചെറിയ പല്ലവിയുളള പാട്ട്

പിഷാരടിയുടെ ക്ലൂവിന് ശേഷം സുഖമോ ദേവി എന്ന് മോഹൻലാൽ ഉത്തരം നൽകി. ഇത് ശരി ഉത്തരമാണെന്നും നാലുതവണ സുഖമോ ദേവി എന്നുപാടിയാൽ പല്ലവിയായി. ഈ ഗാനമാണ് മലയാളത്തിൽ ഏറ്റവും ചെറിയ പല്ലവിയുള്ള ഗാനമെന്നതു തന്റെ കണ്ടെത്തലാണെന്ന് പിഷാരടി പറഞ്ഞു.

 ഏറ്റവു വലിയ പല്ലവി

ഏറ്റവു വലിയ പല്ലവി

ഏറ്റവും വലിയ പല്ലവിയുള്ള ഗാനം എതെന്നായി പിന്നീടുളള ചോദ്യം. ഇതും മോഹൻലാൽ ചിത്രം തന്നെയാണെന്നും സിംഹവുമായി ബന്ധമുണ്ടെന്നും പിഷാരടി പറഞ്ഞു. ഉടൻ തന്നെ മോഹൻലാലിന്റെ ഭാഗത്ത് നിന്ന് മറുപടിയെത്തി. നരസിംഹം എന്നായിരുന്നു. നരസിംഹ'ത്തിലെ 'ധാംകിണക്ക' എന്ന ഗാനമാണ് ഏറ്റവും വലിയ പല്ലവിയുള്ള ഗാനമെന്ന് പിഷാരടി പറ‍ഞു. ആ ഗാനം പാടിയതിനു ശേഷമാണ് ലാലേട്ടൻ വേദിവിട്ടത്.

 വേണു  നാഗവള്ളി ചിത്രം

വേണു നാഗവള്ളി ചിത്രം

1986 ൽ വേണു നാഗവള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്ത് ചിത്രമാണ് സുഖമോ ദേവി. ശങ്കർ, മോഹൻലാൽ, ഉർവശി, ഗീത എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒ.എൻ.വി. കുറുപ്പ് എഴുതി രവീന്ദ്രൻ സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം വളരെയധികം ജനപ്രിതി നേടിയിരുന്നു. ചിത്രത്തിൽ സുഖമോ ദേവി എന്ന ഗാനം ആലപിച്ചത് യേശുദാസായിരുന്നു.

നരസിംഹം

നരസിംഹം

2000 ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു നരസിംഹം. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആ കൊല്ലം ഏറ്റവും കൂടുതൽ വരുമാനം തേടിക്കൊടുത്ത മലയാള സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. മോഹൻലാലിനോടൊപ്പം മമ്മൂട്ടിയും ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. നരസിംഹ'ത്തിലെ 'ധാംകിണക്ക' എന്ന ഗാനം ആലപിച്ചത് എംജി ശ്രീകുമാറായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X