ഇന്നലെ ശശി തരൂരിനെ കണ്ടിരുന്നു അല്ലെ പിഷു, വൈറലായി രമേഷ് പിഷാരടിയുടെ പോസ്റ്റ്
പൃഥ്വിരാജ് സുകുമാരന്റെ പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. മലയാളികളുടെ പ്രിയങ്കരനായ താരത്തിന്റെ 38ാം ജന്മദിനമാണിന്ന്. പൃഥ്വിക്ക് ആശംസകള്‍ നേര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ആരാധകരും സഹതാരങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള താരങ്ങളും പൃഥ്വിക്ക് ആശംസകള്‍ അറിയിച്ചിരുന്ന് എത്തിയിരുന്നു. അതേസമയം പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുളള രമേഷ് പിഷാരടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ ഡിക്ഷ്ണറിയില്‍ മൊത്തം തപ്പിയാണ് പൃഥ്വിരാജിനുളള ആശംസ പിഷാരടി തയ്യാറാക്കിയിരിക്കുന്നത്. "Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you എന്നാണ് പൃഥ്വിയെ ടാഗ് ചെയത് ആശംസകള്‍ നേര്‍ന്നുകൊണ്ട് രമേഷ് പിഷാരടി കുറിച്ചത്. അതേസമയം പിഷാരടിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്.
ഇന്നലെ ശശി തരൂരിനെ കണ്ടിരുന്നു അല്ലെ പിഷു, വാട്ട് എ ബോംബ്ലാസിറ്റിക്ക് ആശംസ എന്ന് കുറിച്ചാണ് ഒരാള്‍ എത്തിയത്. അങ്ങനങ്ങു പോയാലോ. ആ എഴുതി വെച്ചിരിക്കുന്ന ഇംഗ്ലീഷിന്റെയൊക്കെ അര്‍ത്ഥം പറഞ്ഞിട്ടുപോയാ മതി എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ഫുള്‍ പഠിച്ചെടുത്ത പോലെ ഉണ്ടല്ലോ ബ്രോ. വാക്കുകള്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയത് കൊണ്ടാവും ഇത്രയും ലേറ്റ് ആയത് അല്ലേ എന്നിങ്ങനെയാണ് ചിലരുടെ കമന്‌റുകള്‍. രമേഷ് പിഷാരടിയുടെ പോസ്റ്റിന് താഴെ അവതാരക നന്ദിനി, അശ്വതി ശ്രീകാന്ത്, രചന നാരായണന്‍ കുട്ടി തുടങ്ങിയവരും കമന്റുകളുമായി എത്തിയിരുന്നു.
രമേഷ് പിഷാരടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. സമൂഹ മാധ്യമങ്ങളിലെ ക്യാപ്ഷന്‍ കിംഗായിട്ടാണ് നടന്‍ അറിയപ്പെടുന്നത്. നടന്റെതായി വരാറുളള രസകരമായ ക്യാപ്ഷനുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം അവതാരകനായും നടനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് രമേഷ് പിഷാരടി. മിമിക്രി വേദികളില്‍ നിന്നും ടിവി ചാനലുകളില്‍ എത്തിയ താരം പിന്നീട് സിനിമകളിലും തിളങ്ങുകയായിരുന്നു. അഭിനയത്തിന് പുറമെ സംവിധായകനായും രമേഷ് പിഷാരടി മലയാളത്തില്‍ തിളങ്ങിയിരുന്നു.


Click it and Unblock the Notifications