ദിലീപും ജയറാമും ജയസൂര്യയും പിഷാരടിയും മാത്രമല്ല ഹരിയെ ആശീര്‍വദിക്കാനെത്തിയത്! കാണൂ!

പൊതുവെ ഇപ്പോള്‍ വിവാഹത്തിന്റെ സമയമാണ്. കള്ളക്കര്‍ക്കിടകത്തിന് പിന്നാലെ പൊന്നിന്‍ ചിങ്ങമെത്തിയതോടെ വിപണിയും ഉണര്‍ന്നിരുന്നു. ഭാഷാഭേദമന്യേ സിനിമാലോകത്തും ഇപ്പോള്‍ വിവാഹത്തിന്റെ സമയമാണ്. സോനം കപൂറിന് പിന്നാലെ പ്രിയങ്ക ചോപ്രയും സുമംഗലിയായത് അടുത്തിടെയായിരുന്നു. ആമേനിലൂടെ ശ്രദ്ധിക്കപ്പെട്ട സ്വാതി റെഡ്ഡി വിവാഹിതയായത് അടുത്തിടെയായിരുന്നു. പറഞ്ഞുവരുന്നത് താരവിവാഹത്തെക്കുറിച്ചാണ്. മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഇപ്പോള്‍ മലയാള സിനിമ. രമേഷ് പിഷാരടിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചിട്ടുള്ളത്.

ആത്മസുഹൃത്തായ ഹരി വിവാഹിതനായെന്നും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ശ്രീലക്ഷ്മിയെയാണ് ഹരി ജീവിത സഖിയാക്കിയത്. നേരില്‍ കണ്ട് ആശംസകള്‍ ്‌റിയിച്ചുവെങ്കിലും ഇപ്പോള്‍ ഒന്നുൂകൂടി അറിയിക്കുന്നുവെന്നും പിഷാരടി കുറിച്ചിട്ടുണ്ട്. വിവാഹത്തിനിടയിലെ മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിട്ടുമുണ്ട്.

Hari P Nair

ജയറാം, എംജി ശ്രീകുമാറും ഭാര്യയും, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ദിലീപ്, ജയസൂര്യ, ടിനി ടോം, മണിയന്‍പിള്ള രാജു തുടങ്ങി വന്‍താരനിര തന്നെ ഹരിയെ ആശീര്‍വദിക്കാനെത്തിയിരുന്നു. രമേഷ് പിഷാരടിയുടെ സിനിമാജീവിതത്തിലെ സുപ്രധാന ചിത്രമായ പഞ്ചവര്‍ണ്ണതത്തയ്ക്ക് തിരക്കഥയൊരുക്കിയത് ഹരിയായിരുന്നു. അവതാരകനായും അഭിനേതാവായും നേരത്തെ തന്നെ മികവ് തെളിയിച്ചിട്ടുണ്ട് ഹരി. ടെലിവിഷന്‍ അവതാരകനായും മിമിക്രി ആര്‍ടിസ്റ്റായും നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് പിഷാരടി സ്വന്തം സിനിമയുമായെത്തിയത്. പ്രമേയത്തിലും അവതരണത്തിലും ഏറെ വ്യത്യസ്തമാര്‍ന്ന ചിത്രവുമായാണ് ഇരുവരുമെത്തിയത്. മികച്ച പ്രതികരണമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. സിനിമയ്ക്ക് കഥയൊരുക്കിയ ഹരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പഞ്ചവര്‍ണ്ണതത്തയിലെ മിക്ക താരങ്ങളുമെത്തിയിരുന്നു. രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X