മികച്ച നടനായി മമ്മൂട്ടി, നടിയായി നൈല ഉഷ! രാമു കാര്യാട്ട് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
രാമു കാര്യാട്ട് സ്മാരക പുരസ്‌കാരങ്ങളില്‍ മികച്ച നടനായി മെഗാസ്റ്റാര്‍ മമ്മൂട്ടി. തൃശ്ശൂര്‍ നാട്ടിക ബീച്ചില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചടങ്ങില്‍ മുഖ്യാതിഥി കൂടിയായിരുന്നു താരം. നൈല ഉഷയ്ക്കാണ് മികച്ച നടിക്കുളള പുരസ്കാരം ലഭിച്ചത്.

പ്രമുഖ വ്യവസായി എംഎ യൂസഫലി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉണ്ണി മുകുന്ദന്‍, അനു സിത്താര, ധര്‍മ്മജന്‍, സൈജു കുറുപ്പ്, മിയാ ജോര്‍ജ്ജ്, ഇനിയ തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു. മികച്ച ഗായകനുളള പുരസ്‌കാരം വിജയ് യേശുദാസിനാണ് ലഭിച്ചത്.
2019ല്‍ ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ ജനപ്രീതിയും, കലാ മികവും ഒരു പോലെ കണക്കിലെടുത്ത് വിദഗ്ദ്ധ സമിതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് വിജയികളെ നിശ്ചയിച്ചത്. മികച്ച രണ്ടാമത്തെ നടനുളള അവാര്‍ഡ് ഉണ്ണി മുകുന്ദനാണ് ലഭിച്ചത്. യൂത്ത് ഐക്കണായി സാനിയ അയ്യപ്പനും, മികച്ച പ്രോമിസിങ് ആക്ടറിനുളള അവാര്‍ഡ് ടൊവിനോ തോമസിനും ലഭിച്ചു. ബിബിന്‍ ജോര്‍ജ്ജാണ് മികച്ച വില്ലന്‍. മാമാങ്കത്തിലെ പ്രകടനത്തിന് ഇനിയ്ക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചു. പുരസ്‌കാര ചടങ്ങിനിടെ മെഗാ ഡാന്‍സ് മ്യൂസിക്ക് ഷോയും അരങ്ങേറി.


Click it and Unblock the Notifications