»   » നാടനായി ജയറാം; നായികയായി രമ്യ നമ്പീശന്‍

നാടനായി ജയറാം; നായികയായി രമ്യ നമ്പീശന്‍

Posted By:
Subscribe to Filmibeat Malayalam

രമ്യ നമ്പീശന്‍ നായിക നടിയായി ആദ്യം അഭിനയിച്ചത് ജയറാമിനൊപ്പമായിരുന്നു. ആനച്ചന്തം എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഇപ്പോള്‍ രമ്യ ആനച്ചന്തത്തിലൂടെ കരിയര്‍ തുടങ്ങിയ നായികയേയല്ല. മേക്കോവറിലൂടെ പുതിയൊരാളായ രമ്യ നടിയെന്നതിനൊപ്പം തന്നെ ഗായികയെന്ന നിലയ്ക്കും പേരെടുത്തുകഴിഞ്ഞു.

ഇപ്പോഴിതാ ആദ്യ നായകനൊപ്പം രമ്യ വീണ്ടും ജോഡിചേരുകയാണ്. സംവിധായകന്‍ കമല്‍ ഒരുക്കുന്ന 'നാടന്‍' എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ജയറാമും രമ്യയും നായകനും നായികയുമാകുന്നത്.

നാടന്‍ എന്ന ചിത്രത്തിലൂടെ വളരെ മികച്ചൊരു വേഷമാണ് ജയറാമിന് ലഭിച്ചിരിക്കുന്നത്. സ്വന്തമായി ഒരു നാടകട്രൂപ്പുള്ള ഒരു നാടകനടന്റെ കഥയാണ് 'നാടനി'ലൂടെ കമല്‍ പറയുക. എസ് സുരേഷ്ബാബുവാണ് ചിത്രത്തിന് തിരക്കഥരചിച്ചിരിക്കുന്നത്.

ഇതിന് മുമ്പ് കമലും ജയറാമും അവസാനമായി ഒന്നിച്ച ചിത്രം സ്വപ്‌നസഞ്ചാരിയായിരുന്നു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ കെ അനില്‍ കുമാറാണ് 'നാടന്‍' നിര്‍മ്മിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെ നിര്‍ണയിച്ചുവരുകയാണ്.

English summary
Ramya Nambeesan to act with her first hero Jayaram once again, this tine they are pairing for Kamal's new film Nadan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X