അപ്പവും വീഞ്ഞും ഉണ്ടാക്കാന്‍ രമ്യ കൃഷ്ണന്‍ വരുന്നു
അപ്പവും വീഞ്ഞുമുണ്ടാക്കാന്‍ രമ്യ കൃഷ്ണന്‍ മലയാളത്തിലേക്ക് തിരികെ വരുന്നു. തെറ്റിദ്ധരിക്കരുത്, അപ്പവും വീഞ്ഞും എന്നത് പുതിയ ചിത്രത്തിന്റെ പേരാണ്. ഔട്ട് ഓഫ് സിലബസ്, ഡോക്ടര്‍ പേഷ്യന്റ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിശ്വനാഥനാണ് അപ്പവും വീഞ്ഞും ഒരുക്കുന്നത്.
ചിത്രത്തില്‍ കേന്ദ്ര നായികയുടെ വേഷത്തിലാണ് രമ്യ കഷ്ണന്‍ എത്തുന്നത്. രമ്യയ്‌ക്കൊപ്പം സണ്ണി വെയിനും പ്രതാപ് പോത്തനും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേണു ഗോപാലാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.

മമ്മൂട്ടിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടല്‍ എന്ന ചിത്രത്തിലാണ് രമ്യ ഒടുവില്‍ മലയാളത്തില്‍ വേഷമിട്ടത്. നരേയനും മീര ജാസ്മിനുമൊപ്പം വളരെ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ തന്നെ രമ്യ തിളങ്ങി. ഒത്തിരി പ്രശംസകളും ആ വേഷം നേടിക്കൊടുത്തു.
അതിന് ശേഷം പലപ്പോഴും രമ്യ തിരിച്ചുവരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം പലതും ഒഴിവാക്കപ്പെട്ടു. ആസിഫ് അലി നായകനാകുന്നു ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയില്‍ രമ്യ എത്തുന്നു എന്നാണ് ഒടുവില്‍ കേട്ടിരുന്നത്. എന്നാല്‍ പിന്നീട് അതില്‍ നിന്ന് രമ്യ പിന്മാറുകയും അഭിരാമിയെ ആ വേഷം ചെയ്യുകയും ചെയ്തു.


Click it and Unblock the Notifications











