»   » ആലത്തൂരിലെ ഇത്തിരി വെട്ടമായി രമ്യ നമ്പീശന്‍

ആലത്തൂരിലെ ഇത്തിരി വെട്ടമായി രമ്യ നമ്പീശന്‍

Posted By:
Subscribe to Filmibeat Malayalam

രമ്യനമ്പീശന് സിനിമയില്‍ അഭിനയ സാധ്യതയുള്ള ഒരു വേഷം വേണമെന്നേയുള്ളു. അത് സഹനടിയായാലും പാട്ടുകാരിയായലും ഒന്നും വിഷയമല്ല. അങ്ങനെ അധികവും ഒന്നില്‍കൂടുതല്‍ നായികമാരുള്ള ചിത്രങ്ങളിലാണ് രമ്യനമ്പീശനെ കാണാറ്. എന്നാല്‍ ഈ ഇടെ ഫിലിപ്പ് ആന്റ് മങ്കിപ്പെന്‍, നടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ നായികവേഷത്തിലൂടെ തന്നെ രമ്യ സിനിമയില്‍ നിലയുറപ്പിക്കുകയാണ്.

സുരേഷ് പാലഞ്ചേരി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന 'അലത്തൂരിലെ ഇത്തിരി വെട്ടം' എന്ന ചിത്രത്തിലടെയാണ് രമ്യ അടുത്തതായി നായികാ പ്രാധാന്യമുള്ള വേഷത്തിലെത്തുന്നത്. രമ്യയെ കൂടാതെ ഇനിയ, സാധിക തുടങ്ങിയവരും ഈ ചിത്രത്തിലൂഭിനയിക്കുന്നുണ്ട്. പുതുതലമുറയില്‍പ്പെട്ട മൂന്നു പേരാണ് ചിത്രത്തിലെ നായകവേഷങ്ങള്‍ ചെയ്യുന്നത്. നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, സുധീഷ്, ഇന്ദ്രന്‍സ് തുടങ്ങിയവരും ആലത്തൂരിലെ ഇത്തിരിവെട്ടത്തിലെത്തുന്നു.

Ramya Nabeesan

അന്തരിച്ച ഗാനരചയ്താവ് ഗിരീഷ് പുത്തഞ്ചേരി നേരത്തെ എഴുതി നല്‍കിയ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ലക്ഷ്മി, കാര്‍ത്തിക് പ്രൊഡക്ഷനല്‍സിന്റെ ബാനറില്‍ പി രാജഗോപാലാണ് ചിത്രം നിര്‍മിക്കുന്നത്.

നാടക കലാകാരന്റെ കഥപറയുന്ന കമലിന്റെ നടന്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായും ഫിലിപ്പ് ആന്റ് മങ്കിപെന്‍ എന്ന ചിത്രത്തില്‍ ജയസൂര്യയുടെ നായികയായുമാണ് രമ്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മറ്റ് ചിത്രങ്ങള്‍. രണ്ടാവത് പടം, മുരിയാടി എന്നീ ചിത്രങ്ങള്‍ തമിഴിലുമുണ്ട്.

English summary
Ramya Nambeesan playing lead role in Alathoorile Ithiri Vettam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam