»   » സുരേഷ് ഗോപിയുടെ നായികയായി രമ്യ നമ്പീശന്‍

സുരേഷ് ഗോപിയുടെ നായികയായി രമ്യ നമ്പീശന്‍

Posted By:
Subscribe to Filmibeat Malayalam

പാട്ടുകാരിയായും അഭിനേത്രിയായും രമ്യാ നമ്പീശന് തമിഴിലും മലയാളത്തിലുമെല്ലാം തിരക്കു തന്നെ. ജയസൂര്യയുടെയും ജയറാമിന്റെയുമെല്ലാം നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന രമ്യയുടെ അടുത്ത ചിത്രത്തിലെ നായകന്‍ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയാണ്.

നീണ്ട ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയില്‍ സജീവമാകുകകൂടിയാണ് പുതിയ ചിത്രത്തിലൂടെ. ആലത്തൂരിലെ ഇത്തിരിവെട്ടം എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപി, രമ്യ നമ്പീശന്‍ ജോഡികള്‍ ഒന്നിക്കുന്നത്.

Suresh Gopi and Ramya Nambeesan

നവാഗതനായ സുരേഷ് പാലഞ്ചേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയാണ്. സുരേഷ് ഗോപിയെയും രമ്യ നമ്പീശനെയും കൂടാതെ നെടുമുടി വേണു, സണ്ണി വെയിന്‍, മാമൂക്കോയ, കോട്ടയം നസീര്‍, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

അന്തരിച്ച ഗാന രചയ്താവ് ഗിരീഷ് പുത്തഞ്ചേരി നേരത്തെ എഴുതി വച്ചിരുന്ന ഗാനങ്ങള്‍ ചിത്രത്തില്‍ ഉപയോഗിക്കുന്നു. ലക്ഷ്മി കാര്‍ത്തിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി രാജ ഗോപാലാണ് ചിത്രം നിര്‍മ്മിക്കുത്.

ജയറാം നായകനാകുന്ന നടന്‍, ജയസൂര്യ നായകനാകുന്ന ഫിലിപ്പ് ആന്റ് മങ്കിപെന്‍ എന്നീ ചിത്രത്തളില്‍ അഭിനയിക്കുന്ന രമ്യ തമിഴ് നടന്‍ വിശാല്‍ നായകനാകുന്ന ചിത്രത്തില്‍ ഒരു പാട്ടു പാടുകയും ചെയ്യുന്നുണ്ട്. രണ്ടാം പടം, മുരിയടി എന്നിവയാണ് രമ്യ അഭിനിയക്കുന്ന മറ്റ് രണ്ട് തമിഴ് ചിത്രങ്ങള്‍.

English summary
Ramya Nambeesan romance with action hero Suresh Gopi in Alathoorile Ithiri Vettam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam