രമ്യ കാവ്യയ്ക്ക് വേണ്ടി പാടുന്നു
തമിഴില്‍ ഇപ്പോള്‍ രമ്യ നമ്പീശന്‍ അറിയപ്പെടുന്ന ഗായികയാണ്. തെലുങ്കില്‍ നിന്നും താരത്തിന് ഓഫര്‍ വരുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ മുത്തുച്ചിപ്പി എന്ന പാട്ടും ബാച്ചിലര്‍ പാര്‍ട്ടിയിലെ വിജനസുരഭി എന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടത് രമ്യയുടെ വ്യത്യസ്തമായ ശബ്ദമാധുര്യം കൊണ്ടാണ്. ഓം ശാന്തി ഓശാനയിലെ ഈ മഴ മേഖം എന്ന പാട്ടുള്‍പ്പടെ ഒത്തിരി പാട്ടുകള്‍ പിന്നെയും മലയാളത്തില്‍ രമ്യ പാടി.
ഇപ്പോഴിതാ വീണ്ടുമൊരുപാട്ടുമായി രമ്യ നമ്പീശന്‍ മലയാള സിനിമയിലെത്തുന്നു. കാവ്യ മാധവന്‍ നായികയാകുന്ന ആകാശവാണി എന്ന ചിത്രത്തിന് വേണ്ടിയാണ് രമ്യ ഇനി പാടുന്നത്. അനില്‍ ഗോപാലാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

നവാഗതനായ ഖൈസ് മിലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവാണ് നായക വേഷത്തിലെത്തുന്നത്. കാവ്യയും വിജയ് ബാബും ഭാര്യാ ഭര്‍ത്താക്കന്മാരായെത്തുന്ന ചിത്രത്തില്‍ ഇവരുടെ ടോം ആന്റ് ജെറി റിലേഷന്‍ഷിപ്പിനെ കുറിച്ചാണ് പറയുന്നത്. ഇവര്‍ക്കൊപ്പം ശ്രീജിത്ത് രവി, സൈജു കുറുപ്പ്, ലാലു അലക്‌സ് തുടങ്ങിയവരും കേന്ദകഥാപാത്രങ്ങളായി എത്തുന്നു.
രമ്യ നമ്പീശനിപ്പോള്‍ തമിഴിലും മലയാളത്തിലും ധാരാളം അവസരങ്ങള്‍ അഭിനയിക്കാന്‍ തന്നെ വന്നു നില്‍ക്കുകയാണ്. രണ്ടാവത് പടം, നാലു പൊലീസും നല്ല ഇരുന്ത ഓരം എന്നീ തമിഴ് ചിത്രങ്ങള്‍ക്ക് പുറമെ ലൈല ഓ ലൈല (അതിഥി താരം) ലുക്ക ചുപ്പി, ജിലേബി എന്നീ മലയാള സിനിമകളിലും രമ്യ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











